യു.എസ്.എ: ജോര്‍ജ് ഫ്‌ളോയിഡിന് പിന്നാലെ ടയര്‍ നിക്കോള്‍സ് യുഎസ് പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

യു എസില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ടയര്‍ നിക്കോള്‍സ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നിക്കോള്‍സ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്.

നിക്കോള്‍സിനെ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ വിവിധ രീതികളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍, അയാള്‍ അമ്മേ എന്നുവിളിച്ച്‌ അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് യാചികുന്നുണ്ട്. എന്നാല്‍ അവരുടെ ക്രൂരമായ വിനോദങ്ങളില്‍ നിക്കോള്‍സിന് വേദനിക്കുന്നുവെന്ന് അറിയുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുകയാണ് പൊലീസുകാര്‍. നിക്കോള്‍സിന്‍്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിട്ടത്. ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പൊലീസ് കൊലപ്പെടുത്തിയത് ലോകമെമ്ബാടുമുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു.

Next Post

യു.കെ: യുകെയില്‍ പാസ്‌പോര്‍ട്ട് നിയമം മാറുന്നു ഫീസ് വര്‍ധന ഫെബ്രുവരി രണ്ടു മുതല്‍

Thu Feb 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ […]

You May Like

Breaking News

error: Content is protected !!