കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി – രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പഇടിച്ചുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരെ ഉണ്ടായ കര്‍ഷക പ്രതിഷേധത്തിനിടെയിലേയ്ക്കാണ് വാഹനവ്യൂഹം പാഞ്ഞുകയറിയത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മകന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വഹനവ്യൂഹം ആണ് ഇടിച്ചുകയറിയത്. മന്ത്രിയുടെ കോപ്ടര്‍ വന്നിറജ്ങിയ ഹെലിപാഡിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. എന്നാല്‍ മന്രതിയുടെ വാഹനവ്യൂഹങ്ങളിലൊന്ന് കര്‍ഷകരെ ഇടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കര്‍ഷകര്‍ കത്തിച്ചു.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഞായറാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടെയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ സ്ഥലത്ത് വലിയ സംഘര്‍ഷമുണ്ടായി.

Next Post

യു.കെ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് ബ്രിട്ടന്‍

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് ബ്രിട്ടന്‍. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് […]

You May Like

Breaking News

error: Content is protected !!