യു.കെ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് ബ്രിട്ടന്‍

ലണ്ടന്‍ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് ബ്രിട്ടന്‍. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് യു.കെയുടെ ലക്ഷ്യം. നിരവധി ഇന്ത്യക്കാര്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്. 2021 ജൂണ്‍ വരെ 62,500 പേര്‍ക്ക് വിദ്യാര്‍ഥി വിസ അനുവദിച്ചിട്ടുണ്ട്. വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ക്രിസ്മസിന് നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പല യുകെ മലയാളികളും. സമ്മര്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതിനാല്‍ ഒക്ടോബറില്‍ വരാന്‍ പ്ലാനിട്ടിരുന്നവര്‍ കുടുതലും കുടുംബത്തെ ഒഴിവാക്കി തനിച്ചുവരാനാണ് പ്ലാനിട്ടിരുന്നത്.അതനുസരിച്ച്‌ ടിക്കറ്റും ബുക്കുചെയ്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് ഇരുട്ടടി പോലെ വാക്‌സിന്‍ പ്രശ്‌നത്തിലുള്ള തിരിച്ചടി വരുന്നത്.

Next Post

യു.കെ: നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്ന് നിയമപരമായ നിബന്ധന

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്ബൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്നാണ് നിയമപരമായ നിബന്ധന. വാക്സിനേഷന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ വേറെ ജോലികള്‍ നേടാന്‍ തയ്യാറായിരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. രോഗസാധ്യത ഏറ്റവും കൂടുതലുള്ള ഒരു വിഭാഗത്തോടൊപ്പം ജോലി ചെയ്യുമ്ബോള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിന്‍ വിരുദ്ധര്‍ക്കുള്ള ശക്തമായ സന്ദേശത്തില്‍ ജാവിദ് വ്യക്തമാക്കി. ജീവനക്കാര്‍ […]

You May Like

Breaking News

error: Content is protected !!