ഒമാന്‍: ഒമാനില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

ഒമാനില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു. നിസ്‌വ വിലായത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.ആര്‍ക്കും പരിക്കില്ല.

അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യസാധനങ്ങള്‍ കത്തിനശിച്ചു.

അതേസമയം അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ തേടുന്ന മൂന്ന് പ്രതികളെ ഒമാനില്‍നിന്ന് പിടികൂടി. വേറൊരു ജി.സി.സി രാജ്യത്തുനിന്ന് സാമ്ബത്തിക കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ട ഏഷ്യന്‍ രാജ്യക്കാരായ മൂന്നുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഒരു കമ്ബനിയില്‍നിന്നും വലിയ തുക അപഹരിച്ച സംഘം രാജ്യം വിടുകയായിരുന്നു. ആര്‍.ഒ.പി ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ എന്‍ക്വയറീസ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷനും ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) സഹകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്.

Next Post

കുവൈത്ത്: വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ച്‌ കുവൈത്ത് ഒ.ഐ.സി.സി

Wed Apr 12 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: പുണ്യമാസത്തില്‍ സമൂഹ നോമ്ബതുറകള്‍ തുടരുകയാണ് കുവൈത്തില്‍. ബുധനാഴ്ച, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി)നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് നടന്ന സംഗമത്തില്‍ നാനതുറകളില്‍ നിന്നുള്ള ഇരുനൂറിലധകം പേര്‍ സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് എബി വാരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര […]

You May Like

Breaking News

error: Content is protected !!