
കുവൈത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരണത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം. അടുത്ത ആഴ്ചയോടെ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി കിരീടാവകാശി ശൈഖ് സമിശ് അല് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉന്നത രാഷ്ട്രീയ വ്യക്തികളുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
തിങ്കളാഴ്ച ദേശീയ അസംബ്ലി മുന്‍ സ്പീക്കര്‍മാരായ മര്‍സൂഖ് അല്‍ ഗാനിം, അഹമ്മദ് അല്‍ സാദൂന്‍ എന്നിവരുമായി കിരീടാവകാശി ചര്‍ച്ച നടത്തി.
