കുവൈത്ത്: ഇസ്‍ലാഹി സെന്‍റര്‍ റയ്യാന്‍ മത്സരത്തിന്‍റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ കേന്ദ്ര ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ (ഖ്യു.എല്‍.എസ്) വിങ് ഓണ്‍ലൈനായി റമദാനില്‍ സംഘടിപ്പിച്ച റയ്യാന്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫാത്തിമ റഹ്മാന്‍, ഇ. ജല്‍വ, വി.ടി. അബ്ദുല്‍ ഹഖ്, കരീമ ഹുസൈന്‍ ഡല്‍വി, ഷഫീഖ് വി.പി, ഫര്‍ഹത്ത്, നസീമ അഷ്റഫ്, പി.സി. റൂബീന, വി.സി. മറിയക്കുട്ടി, അബ്ദുല്‍ അസീസ്, നാദിറ ഫൈസല്‍, പി.സി. സാജിദ, സി. ഫൗസിയ, വി.പി. ഹാജറ, സുകേഖ, സി.എ. ഫൈസല്‍, നെസ കോഴിക്കോട്, ഹസീന കിഴക്കോട്ട്, മുനീര്‍, റാബിയ മാറഞ്ചേരി, മിന്‍ഹ ഫാത്തിമ എടവണ്ണ, സിയാദ് മേലെ പാളയം, ഇഹ്‌സാന്‍ റഫീഖ് ഫര്‍വാനിയ്യ, വി.ടി. റയ്യാന്‍, റഫാന്‍ സാല്‍മിയ, റഷ കുവൈത്ത്, യഹ്‌ഖൂബ് മൂഴിക്കല്‍ എന്നിവര്‍ വിജയികളായി.

എല്ലാ മത്സരത്തിലും പങ്കെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കുള്ള മെഗാ സമ്മാനം നഫ്സിയ ഹാഷിഖ്, കരീമ ഹുസൈന്‍ ദെല്‍വി, സുലൈഖ മുജീബ്, ഉസ്‌വതുല്‍ ഹസന പി.വി എന്നിവര്‍ കരസ്ഥമാക്കി.

എം. അഹ്മദ് കുട്ടി മദനി, അബ്ദുല്‍ അസീസ് സലഫി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സയ്യിദ് സുല്ലമി, അബ്ദുറഊഫ് മദനി, ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം, നജീബ ടീച്ചര്‍, ആയിശ ടീച്ചര്‍, അബ്ദുല്‍ ഹമീദ് മദീനി, ഷമീമുല്ല സലഫി, മുര്‍ഷിദ് അരീക്കാട്, അജ്മല്‍ സുല്ലമി, ഹാരിസ് തൃക്കളയൂര്‍, സാജിദ് ഫാറൂഖി, അസൈന്‍ സ്വലാഹി പാറന്നൂര്‍, നാസര്‍ മുട്ടില്‍, മുഹമ്മദ് ഷാനിബ് വടകര, ലുക്മാന്‍ പോത്തുകല്ല്, അബ്ദുല്ല സുല്ലമി കൊടുവള്ളി എന്നിവര്‍ റയ്യാന്‍ മത്സരത്തില്‍ ക്ലാസുകളെടുത്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ദീഖ് മദനി, അബ്ദുല്‍ ലത്തീഫ് പേക്കാടന്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ലുക്മാന്‍ പോത്തുകല്ല്, അയ്യൂബ് ഖാന്‍, മുഹമ്മദ് റഫീഖ്, ആസിഫ് എന്നിവര്‍ സംബന്ധിച്ചു.

ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, അനസ് മുഹമ്മദ്, നാസര്‍ മുട്ടില്‍, ബിന്‍സീര്‍ പുറങ്ങ്, മുഹമ്മദ് ആമിര്‍ യു.പി എന്നിവര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. കുവൈത്ത്, മറ്റു ജി.സി.സി രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നായി നാനൂറില്‍പരം പഠിതാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു.

Next Post

യു.കെ: യുകെയില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നു, ഒരു മില്യണ്‍ ആളുകള്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉപേക്ഷിച്ചു

Wed May 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു മില്യണോളം പേര്‍ തങ്ങളുടെ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടു.ചാരിറ്റിയായ സിറ്റിസണ്‍ അഡൈ്വസ് നടത്തിയ നിര്‍ണായകമായ ഒരു സര്‍വേയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കുറഞ്ഞ സോഷ്യല്‍ […]

You May Like

Breaking News

error: Content is protected !!