കുവൈത്ത്: പതിനെട്ട് ലക്ഷം പ്രവാസികളെ നാടുകടത്തണമെന്ന ആവശ്യവുമായി കുവൈത്ത് എം പി

കുവൈത്ത് സിറ്റി: കുവൈത്തിലെ 18 ലക്ഷം പ്രവാസികളെ നാടുകടത്തണമെന്ന വിചിത്രമായ ആവശ്യവുമായി കുവൈത്ത് പാര്‍ലിമെന്റ് അംഗം രംഗത്ത്.

സര്‍ക്കാരിന്റെ ചതുര്‍ വത്സര കര്‍മ പരിപാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ഫാരിസ് അല്‍ ഒതൈബി എന്ന അംഗമാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചത്.

ജനസംഖ്യാ ഘടന ഭേദഗതി വരുത്തുന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രവാസികളുടെ എണ്ണം 33 ലക്ഷം എന്നത് മാറ്റമില്ലാതെ തുടരുകയാണ്. അതായത് കുവൈത്തിന്റെ മൊത്തം ജനസംഖ്യയായ 48 ലക്ഷത്തിന്റെ 69 ശതമാനവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്ബോഴും ഇതുവരെ ഇതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു.

പ്രവാസികള്‍ക്ക് പുതിയ വിസകളും ആശ്രിത വിസകളും സന്ദര്‍ശക വിസകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ശന നിയമങ്ങളാണ് സ്വീകരിക്കുന്നത്. തൊഴില്‍ വിസ അനുവദിക്കുന്നതും യുക്തിസഹമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ പ്രവാസികളുടെ താമസ കാലാവധി നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Next Post

യു.കെ: യുകെയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; വിദേശികള്‍ക്ക് വിസ ഇളവ്

Fri Jul 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവ് വരുത്തുന്നു. ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ […]

You May Like

Breaking News

error: Content is protected !!