യു.കെ: യുകെയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; വിദേശികള്‍ക്ക് വിസ ഇളവ്

ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവ് വരുത്തുന്നു.

ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച്‌ മുതല്‍ തുടങ്ങിയിരുന്നു. ഇതോടെ വിദേശികള്‍ക്ക് ബ്രിട്ടനിലെ നിര്‍മ്മാണ മേഖലയിലേക്ക് വിസ ഇളവുകളുടെ സഹായത്തോടെ എത്താനാകും.

വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കെട്ടിട നിര്‍മ്മാണ കമ്ബനികള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ഹോം ഓഫീസ് ഈ ജോലിക്കാര്‍ക്ക് നിയമങ്ങളില്‍ ഇളവ് അനുവദിച്ചത്. പ്രധാന ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ വിതരണത്തെ സഹായിക്കുകയും അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഹോം ഓഫീസ് പറഞ്ഞു. നിലവില്‍ മറ്റ് വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനായി സാധാരണ നല്‍കേണ്ട ചെലവുകള്‍ വേണ്ടി വരില്ല. ബ്രിട്ടനിലെ സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ലഭിച്ചാല്‍ ചെലവ് കുറഞ്ഞ വിസയാകും ലഭ്യമാകുക. വിസ ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് ലഭിക്കുകയും ചെയ്യും.

Next Post

ഒമാന്‍: സന്ദര്‍ശകരുടെ മനം കവര്‍ന്ന് ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം

Sat Jul 22 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഈ വര്‍ഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശകരുടെ മനം കവരുന്നു. ഇതിനകം 80,000ത്തിലധികം ആളുകള്‍ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തില്‍ എത്തിയത്. സുല്‍ത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകര്‍ന്നുനല്‍കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയം ആണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. 12,150 […]

You May Like

Breaking News

error: Content is protected !!