ഒമാന്‍: ഇ-പേമെന്‍റ് സംവിധാനം ഒരുക്കിയില്ല, 1,183 സ്ഥാപനങ്ങള്‍ക്ക് പിഴ

മസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളില്‍ പണമിടപാടിനായി ഇ-പേമെന്‍റ് സംവിധാനം ഒരുക്കാത്തതിന് ആയിരത്തില ധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അധികൃതർ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയില്‍ 1,183 സ്ഥാപനങ്ങള്‍ ഇ-പേമെന്‍റ് സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 4,900 സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കള്‍ക്ക് ഇ-പേമെന്‍റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കട ഉടമകള്‍ക്കായി നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു.

ക്രയവിക്രയ പ്രവർത്തനങ്ങള്‍, കസ്റ്റമർ സർവിസ് മാനേജ്‌മെന്റ്, ഫിനാൻഷ്യല്‍ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമേ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകള്‍ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റല്‍ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പേമെന്‍റ് ഒരുക്കിയിരിക്കുന്നത്. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ലക്ഷ്യങ്ങളാണ്. 2022 ജനുവരിയിലാണ് വ്യാപാരസ്ഥാപനങ്ങളില്‍ ഇ-പേമെന്‍റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച്‌ പല സ്ഥാപനങ്ങളും സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങള്‍ക്കെതിരൊയണ് നടപടി എടുക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറൻറുകള്‍, കഫേകള്‍, പച്ചക്കറി പഴ വർഗ വ്യാപാരസ്ഥാപനങ്ങള്‍, ഇലക്‌ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിർമാണ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്.

Next Post

യു.കെ: 100 മൈല്‍ വേഗതയില്‍ ഒരു കൊടുങ്കാറ്റ് തീരമണയുന്നു: യുകെയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

Wed Jan 31 , 2024
Share on Facebook Tweet it Pin it Email 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് […]

You May Like

Breaking News

error: Content is protected !!