കുവൈത്ത്: വാഹനത്തിന് മുകളില്‍ സൈന്‍ ബോര്‍ഡ് പൊട്ടി വീണ് പ്രവാസി മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രക്കിടെ വാഹനത്തിന് മുകളില്‍ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപിനു സമീപം ടി.സി. ഷഹാദ് (48) ആണ് മരിച്ചത്. മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. പിതാവ് പരേതനായ മുല്ലപ്രത്ത് പുതിയപുരയില്‍ അബ്ദുറഹിമാന്‍, മാതാവ് ടി സി സൈനബ. ഭാര്യ പിപി ജസീല, മക്കള്‍ മുഹമ്മദ്, സാമില്‍ സാക്ക്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Next Post

യു.കെ: വിലപ്പെരുപ്പം 13.4 ശതമാനത്തിലേക്ക് താഴ്ന്നു, മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

Tue Aug 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയെന്ന ആശ്വാസകരമായ പുതിയ കണക്കുകള്‍ പുറത്ത് വന്നു. വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്ന യുകെയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തികച്ചും ആശ്വാസകരമായ വാര്‍ത്തയാണിത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) നില്‍സെനല്‍ക്യുവിലെ അനലിസ്റ്റുകളും പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 13.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ജൂണില്‍ വിലക്കയറ്റം […]

You May Like

Breaking News

error: Content is protected !!