യു.കെ: ആഴ്ചയില്‍ നാലു ദിവസം ജോലി ഓഫീസുകളുടെ പ്രവര്‍ത്തന രീതി മാറി

യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.

ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.

ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം നല്‍കേണ്ടിവരികയും ചെയ്യുകയായിരുന്നു.

യുകെയില്‍ രണ്ട് വലിയ കമ്പനികളായ ആറ്റം ബാങ്കും, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനി എവിനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കുമായി യുകെയില്‍ 450-ഓളം ജീവനക്കാരാണുള്ളത്. 4 പ്രവൃത്തിദിനത്തിന് അംഗീകാരം നല്‍കിയതോടെ ജോലിക്കാരെ ദീര്‍ഘമായ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കുറഞ്ഞ സമയം ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.

Next Post

എന്തുകൊണ്ടാണ് മൊബൈല്‍ നമ്ബറിന് 10 ഡിജിറ്റ്? കാരണമിത്..

Tue Nov 29 , 2022
Share on Facebook Tweet it Pin it Email നമ്മുടെയെല്ലാം മൊബൈല്‍ ഫോണ്‍ നമ്ബറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈല്‍ നമ്ബര്‍ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. 7-8 വര്‍ഷം മുമ്ബ് മൊബൈല്‍ എടുത്തവര്‍ ഇപ്പോഴും അന്നത്തെ അതേ നമ്ബര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവരുടെ മൊബൈല്‍ നമ്ബര്‍ തുടങ്ങുന്നത് 9ല്‍ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ […]

You May Like

Breaking News

error: Content is protected !!