കുവൈത്ത്: നിര്‍ത്തിവച്ചിരുന്ന കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്തവരായിരിക്കണമോ, ആണെങ്കില്‍ അതിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ സിവില്‍ വ്യാമോയാനം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ ആണ് തീരുമാനിക്കേണ്ടത്.
ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ സന്ദര്‍ശക വിസകള്‍ നല്‍കി തുടങ്ങുമെന്നാണ് മന്ത്രാലയ വൃത്തങ്ങളില്‍ നിന്നും അറിയാനാകുന്നത്. രണ്ടു വര്‍ഷമായി കുവൈത്തില്‍ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!