ഒമാന്‍: ഐ.സി.എസ് മസ്കത്ത് ‘നേതൃ സ്മൃതി’

മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ഗാല ഹോട്ട് ബര്‍ഗര്‍ ബില്‍ഡിങ്ങില്‍ ‘നേതൃ സ്മൃതി’ എന്ന പേരില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുൻ പ്രസിഡൻറ് എൻ.കെ. മുഹമ്മദ് മൗലവി, മുശാവറ അംഗമായിരുന്ന പുല്ലൂര്‍ അബ്ദുറഹീം ബാഖവി, എസ്.വൈ.എഫ് നേതാവായിരുന്ന പി.ടി ആലിക്കോയ മൗലവി എന്നിവരുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

എസ്.വൈ.എഫ്സ്റ്റേറ്റ് സെക്രട്ടറി സ്വദക്കത്തുല്ല മുഈനി കാടാമ്ബുഴ ഉദ്ഘാടനം ചെയ്തു. മത പണ്ഡിതന്മാര്‍ ഭൗതിക താല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുന്നത് സമൂഹത്തിന്റെ ധാര്‍മിക പതനത്തിന് വഴിവെക്കുമെന്ന് അദ്ദേഹം ഉണര്‍ത്തി.

ചടങ്ങില്‍ ഐ.സി.എസ് മസ്കത്ത് ഉപദേശക സമിതി ചെയര്‍മാൻ അബ്ദുല്ലവഹബി വല്ലപ്പുഴ അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ തുടിമുട്ടി, ജാബിര്‍ നാദാപുരം, ആരിഫ് പള്ളിയത്ത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി യൂനുസ് വഹബി വലകെട്ട് സ്വാഗതവും സി.പി. അയ്യൂബ് നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: ശിഹാബ് ചോറ്റൂരിന് കുവൈറ്റില്‍ വരവേല്‍പ്

Tue Jul 11 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: മലപ്പുറം ചോറ്റൂരില്‍ നിന്ന് കാല്‍ നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച ശിഹാബ് ചോറ്റൂരിന് കുവൈറ്റില്‍ വൻ വരവേല്‍പ്. ഫര്‍വാനിയ ബ്ലോക്ക് മൂന്നില്‍ പുതുതായി ആരംഭിച്ച ദുബായി കറക്ക് മക്കാനിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വൻ ജനാവലിയാണ് ഷിഹാബിനെ കാണാനും വിശേഷങ്ങള്‍ ചോദിച്ചറിയാനുമായി ഒത്തുകൂടിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ […]

You May Like

Breaking News

error: Content is protected !!