യു.കെ: 30 ലക്ഷം രൂപ, ആറു മണിക്കൂര്‍ ജോലി, താമസ സൗകര്യം, സ്വപ്‌നം കണ്ട ജോലി സ്‌കോട്ട്‌ലന്‍ഡില്‍

ലണ്ടന്‍: നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും വളരെ അകലെയുള്ള മനോഹരമായ ഒരു ദ്വീപില്‍ കൂട്ടിന് ഒരു വളര്‍ത്തുമൃഗവുമായി, ബൊഹീമിയന്‍ ജീവിതം നയിക്കാന്‍ നിങ്ങള്‍ അവസാനമായി ചിന്തിച്ചത് എപ്പോഴാണ്? ഏതായാലും ഒരു തവണയെങ്കിലും അങ്ങനെ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ശരി, ഇനി അങ്ങനെ ശാന്തസുന്ദരമായ ഒരു ജീവിതം നയിച്ചാല്‍ നിങ്ങള്‍ക്ക് പണം അങ്ങോട്ട് തരാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? അതെ, അത്തരത്തില്‍ സുന്ദരമായ ഒരു ജോലിയാണ് യുകെയിലെ ഒരു ദ്വീപില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഫെയര്‍ ഐല്‍ (Fair Isle) എന്ന് പേരിട്ടിരിക്കുന്ന ഈ ദ്വീപ് സ്‌കോട്ട്‌ലന്‍ഡിലെ ഷെറ്റ്‌ലാന്‍ഡ് മെയിന്‍ലാന്‍ഡില്‍ നിന്ന് 24 മൈല്‍ അകലെയാണ്. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന 60 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 6,000 വര്‍ഷമായി ഈ ദ്വീപില്‍ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. 14-ാം നൂറ്റാണ്ടില്‍ ഇത് നോര്‍വേയുടേതായിരുന്നു, എന്നാല്‍ ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഭാഗമാണ്.

എംവി ഗുഡ് ഷെപ്പേര്‍ഡ് എന്ന ഫെയര്‍ ഐലിലെ ഫെറിയില്‍ ഡെക്ക്ഹാന്‍ഡ് തസ്തികയില്‍ ഒരു ഒഴിവുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിക്കൊപ്പം ലഭിക്കുന്ന സൗകര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു സ്വപ്നം പോലെ തോന്നിയേക്കാം. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥി ആഴ്ചയില്‍ 31.5 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ, അതായത് എല്ലാ ദിവസവും ശരാശരി 6 മണിക്കൂര്‍. മാത്രമല്ല, അയാള്‍ക്ക് 24,539 പൗണ്ടിന്റെ പാക്കേജും നല്‍കും, അതായത് ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 24,87,230 രൂപ. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ വാര്‍ഷിക വിദൂര ദ്വീപുകളുടെ അലവന്‍സായ 1,29,697 രൂപയും ഇതില്‍ ഉള്‍പ്പെടും. ജീവനക്കാരന് കടലിലേക്ക് നോക്കി കുടുംബത്തോടൊപ്പം താമസിക്കാന്‍ മനോഹരമായ വീടും നല്‍കും. നമ്മള്‍ പരിചിതമായ നീണ്ട കോര്‍പ്പറേറ്റ് ജോലി സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസത്തില്‍ ആറ് മണിക്കൂര്‍ വളരെ തുച്ഛമാണ്, മാത്രമല്ല സമാധാനപരവും മനോഹരവുമായ ഈ ദ്വീപില്‍ വിശ്രമിക്കാനും കഴിയും ഒപ്പം ആകര്‍ഷകമായ ശമ്പളവും.

Next Post

യു.കെ: ലണ്ടനില്‍ ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തെത്തുടര്‍ന്ന് വംശീയവെറി കലര്‍ന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും പെരുകുന്നു

Sat Oct 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ വംശീയവെറി കലര്‍ന്ന ആക്രമണങ്ങള്‍ കുതിച്ചുയര്‍ന്നുവെന്ന് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്. ഇത് പ്രകാരം ഒക്ടോബര്‍ ഒന്നിനും 18നുമിടയില്‍ 218 ആന്റിസെമിറ്റിക് സംഭവങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. ഇതേ സമയത്ത് കഴിഞ്ഞ വര്‍ഷം വെറും 15 ഇത്തരം സംഭവങ്ങളുണ്ടായ സ്ഥാനത്താണീ കുതിച്ച് കയറ്റം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 42 ഇസ്ലാമോഫോബിക് […]

You May Like

Breaking News

error: Content is protected !!