ലണ്ടന്‍: 2023 നാലാം പാദത്തില്‍ ജിഡിപി 0.3% ഇടിഞ്ഞതോടെ യുകെയുടെ സമ്പദ്വ്യവസ്ഥ ഔദ്യോഗികമായി തന്നെ മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെയിലുണ്ടാകുന്ന സാമ്പത്തിക പ്രതിന്ധി ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ജോലി ലഭിക്കാതെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലാവധി തീരുമോ എന്ന ആശങ്ക പലരും ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം ഒരു ജോലി കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സ്റ്റെര്‍ലിംഗ് സര്‍വകലാശാലയിലെ മീഡിയ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി ജവാല്‍ക്കര്‍ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. യു കെ ഗവണ്‍മെന്റും സര്‍വ്വകലാശാലകളും അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ ലോകോത്തര വിദ്യാഭ്യാസം നേടുന്നതിന് ക്ഷണിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഏകദേശം 25 ലക്ഷം രൂപ ലോണ്‍ എടുത്തത് എന്റെ കരിയറില്‍ വിട്ടുവീഴ്ച ചെയ്യാനും ദൈനംദിന ചെലവുകള്‍ക്കായി പാര്‍ട്ട് ടൈം ജോലികളെ ആശ്രയിക്കാനും എന്നെ നിര്‍ബന്ധിതനാക്കി,’ വൈഷ്ണവി ജവാല്‍ക്കര്‍ പറയുന്നു.
താന്‍ യുകെയില്‍ എത്തിയപ്പോള്‍, രാജ്യത്തെ 34 പ്രശസ്ത സര്‍വകലാശാലകള്‍ ശമ്പളവും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം സമരം ആരംഭിച്ചു. സാധാരണയായി വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കുകയും മുഴുവന്‍ സമയ ജോലിക്കായി തിരയാന്‍ തുടങ്ങുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതുവരെ പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും ചൂണ്ടിക്കാണിക്കുന്നു.’സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ ഞങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ച് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ ഇവിടേക്ക് മടങ്ങുന്നത് പ്രായോഗികമായി സാധ്യമല്ല. ഞങ്ങളുടെ ഡസറ്റേഷന്‍ സമര്‍പ്പിച്ച ശേഷം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒരു വ്യക്തതയില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷം, ജീവിതച്ചെലവ് ഉയരുന്നതിനാല്‍, ഇന്ത്യയിലേക്ക് മടങ്ങാനും യുകെയില്‍ ജോലി ചെയ്യാനുള്ള തന്റെ പദ്ധതി ഉപേക്ഷിക്കാനും തീരുമാനിച്ചാതയും നികിതയെന്ന വിദ്യാര്‍ത്ഥി പറയുന്നു.
ഇതോടൊപ്പം തന്നെ പല തട്ടിപ്പുകാരും വിദ്യാര്‍ത്ഥികളുടെ ആശങ്ക മുതലെടുത്ത് പണം തട്ടിയെടുക്കാന്‍ ശ്രമം തുടങ്ങിയതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ‘ നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വൈദ്യസഹായം തേടാന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ്. കാരണം എന്‍ എച് എസ് നടത്തുന്ന മെഡിക്കല്‍ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിന് ആറ് മാസം വരെയൊക്കെയാണ് കാത്തിരിക്കേണ്ടി വരുന്നത്’ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അശുതോഷ് ഘോര്‍പഡെ ചൂണ്ടിക്കാണിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയുടെ തൊഴില്‍ വിപണിയെക്കുറിച്ച് സമഗ്രമായ ധാരണയില്ലെന്ന് ഇതേ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ സൗമിത്രയും പറയുന്നു. ‘ഞങ്ങളുടെ ജോലി അപേക്ഷ ഒരു സ്‌ക്രീനിംഗ് റൗണ്ടിലേക്ക് പരിഗണിക്കുന്നതിന് മുമ്പുതന്നെ നിരസിക്കപ്പെടുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ഒരു ഇടം കണ്ടെത്താന്‍ പാടുപെടുന്ന തൊഴില്‍ വിപണിയില്‍ മാന്ദ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നു.’ അവര്‍ പറഞ്ഞു.വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദ്ദവും കാരണം ജോലി ലഭിച്ച ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘ഇന്ത്യയില്‍ എനിക്ക് നഷ്ടമായേക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്, എന്നാല്‍ യുകെയുടെ ഭാവി പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത് നിര്‍ണായകമാണ്. തൊഴില്‍ അരക്ഷിതാവസ്ഥ അന്തര്‍ദേശീയ താമസക്കാര്‍ക്ക് ചുറ്റും നിരന്തരം ചുറ്റിത്തിരിയുകയാണ്.’ എന്നാണ് മിഹിക ബക്രെ എന്ന യുവാവ് പറയുന്നത്.