ഒമാൻ: പാകിസ്താനിലുണ്ടായ പ്രളയത്തില്‍ ഇരയായവര്‍ക്ക് കൈത്താങ്ങുമായി ഒമാന്‍

പാകിസ്താനിലുണ്ടായ പ്രളയത്തില്‍ ഇരയായവര്‍ക്ക് കൈത്താങ്ങുമായി ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ രാജകീയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി അവശ്യ വസ്തുക്കളും വിവിധ മെഡിക്കല്‍ സാമഗ്രികളും കയറ്റിയയച്ചു.

റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്‍ വിമാനങ്ങളിലാണ് ഇവ പാകിസ്താനിലേക്കെത്തിച്ചത്. ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിപ്പിച്ചത്.പാകിസ്താനില്‍ ജൂണ്‍ മധ്യത്തിലുണ്ടായ പ്രളയം 33 ദശലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 458 കുട്ടികളടക്കം 1,314 പേര്‍ മരിക്കുകയും ചെയ്തു.

Next Post

കുവൈത്ത്: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് - 27, 28 തീയതികളില്‍ സ്‌കൂളുകള്‍ക്ക് അവധി

Sun Sep 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ 27, 28 തീയതികളില്‍ സ്‌കൂളുകള്‍ക്ക് അവധി. ഏകദേശം 118 സ്‌കൂളുകളാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് വി ദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.

You May Like

Breaking News

error: Content is protected !!