യു.കെ: ഭിന്നത തുടരുന്നു ഹാരിയും മേഗനും ക്രിസ്മസ് ആഘോഷിക്കാന്‍ രാജകുടുംബത്തിലെത്തില്ല

ലണ്ടന്‍: സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ഹാരി രാജകുമാരന്റെ ഓര്‍മ പുസ്തകം പുറത്തിറങ്ങാനിരിക്കെ പിതാവും ബ്രിട്ടന്റെ പുതിയ രാജാവുമായി ചാള്‍സ് മൂന്നാമന്റെ ക്ഷണം ദമ്ബതികള്‍ നിരസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2023 ജനുവരി 10നാണ് ഹാരിയുടെ ഓര്‍മപുസ്‌തകം പുറത്തിറങ്ങുക. ‘സ്പെയര്‍’ എന്നാണ് പുസ്‌തകത്തിന്റെ പേര്. രാജകുടുംബവും ഹാരി രാജകുമാരനും തമ്മിലുള്ള ഭിന്നത തീവ്രമായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മനസികാഘാതങ്ങളില്‍ നിന്ന് സ്നേഹത്തിലൂടെ മോചനം നേടിയതാണ് പുസ്തകത്തിലൂടെ ഹാരി രാജകുമാരന്‍ തുറന്നെഴുതുന്നത്.

2020 മുതല്‍ രാജപദവികള്‍ ഉപേക്ഷിച്ച്‌ ഭാര്യ മേഗനും രണ്ട് മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലാണ് ഹാരിയുടെ താമസം. 416 പേജുള്ള പുസ്തകത്തില്‍ ഹാരി തന്റെ കഥ തന്നെയാണ് പറയുന്നത്. 25 വര്‍ഷം മുമ്ബ് അമ്മ ഡയാനയുടെ മരണത്തോട് രാജകുമാരന്‍ എങ്ങനെ പ്രതികരിച്ചു, അതിനുശേഷം ഡയാനയുടെ വിയോഗം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതും പുസ്തകത്തിലെ പ്രതിപാദ്യമാണ്. ഇംഗ്ലീഷ് അടക്കം 16 ഭാഷകളില്‍ പുസ്തകം പുറത്തിറങ്ങും. കൂടാതെ ഹാരി രാജകുമാരന്റെ സ്വരത്തിലുള്ള ഓഡിയോ ബുക്കും ജനുവരിയില്‍ പുറത്തിറങ്ങും.

Next Post

ആരാണ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് ഈ ലളിതമായ ട്രിക്ക് എല്ലാവരോടും പറയും

Mon Oct 31 , 2022
Share on Facebook Tweet it Pin it Email നിങ്ങള്‍ ആരെയെങ്കിലും വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്യുന്നു, പക്ഷേ ഇപ്പോഴും ആ വ്യക്തിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലേ? ഈ സാഹചര്യത്തില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കാം. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് ഒരു ലളിതമായ ട്രിക്ക് പറയാന്‍ പോകുന്നു, അതിലൂടെ ആരെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് […]

You May Like

Breaking News

error: Content is protected !!