ഒമാന്‍: ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങള്‍ – പട്ടികയില്‍ ഒമാനും

മസ്കത്ത് : ലോകത്ത് ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടം നേടി. ഈ വര്‍ഷത്തെ ആഗോള നികുതി സൂചിക അനുസരിച്ച്‌, അമേരിക്കന്‍ വേള്‍ഡ് പബ്ലിക്കേഷന്‍ റിവ്യൂ വെബ്സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെര്‍മുഡ, കേമാന്‍ ദ്വീപുകള്‍, ബഹമാസ്, ബ്രൂണൈ, ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സുല്‍ത്താനേറ്റും ഉള്‍പ്പെടുന്നു. ഒമാനിലെ ആദായനികുതി നിരക്ക് പൂജ്യം ശതമാനവും വില്‍പ്പന നികുതി നിരക്ക് അഞ്ച് ശതമാനവും കോര്‍പ്പറേറ്റ് ലാഭത്തിന്‍റെ നികുതി നിരക്ക് 15 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഐവറി കോസ്റ്റാണ് ഒന്നാമത്. ഇവിടെ ആദായനികുതി നിരക്ക് 60 ശതമാനമാണ്. ഫിന്‍ലാന്‍ഡ്, ജപ്പാന്‍, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ഒരേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലും നികുതി നിരക്കുകളും നിയന്ത്രണങ്ങളും ഓരോ രാജ്യത്തും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Next Post

കുവൈത്ത്: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് കുവൈത്ത് വേദിയാകും

Wed Mar 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഓഫിസിന്റെ 16-ാമത് റെഗുലര്‍ സെഷന്‍ മാര്‍ച്ച്‌ 15 ന് കുവൈത്തില്‍ നടക്കുമെന്ന് അറബ് ലീഗ് അറിയിച്ചു. സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ലീഗിന്റെ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അഹ്മദ് ഖത്താബി പറഞ്ഞു. തീവ്രവാദം, ഇ-മീഡിയ, […]

You May Like

Breaking News

error: Content is protected !!