സൗദി: വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ കാറപകടം – ചികില്‍സയിലിരുന്ന ഡ്രൈവറും മരിച്ചു

മദീന: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലിരുന്ന ഡ്രൈവര്‍ മരിച്ചു.

പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫാണ് മരിച്ചത്. 38 വയസ്സായിരുന്നു. ശറഫിയ മൗലവി ജനറല്‍ സര്‍വീസ് ജീവനക്കാരനാണ് റഊഫ്. ഈ അപകടത്തില്‍ നേരത്തെ ഒരാള്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ ചികില്‍സയിലാണ്.

പിതാവ്: കുഞ്ഞീതു മുസ് ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ, മൂന്ന് മക്കളുണ്ട്.

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28)യാണ് നേരത്തെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും അടക്കം വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുണ്ടായിരുന്നു.

ജിദ്ദയില്‍ നിന്നുള്ള ഒരു കുടുംബവും ജിസാനില്‍ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച്‌ ഇന്നോവ കാറില്‍ ജിദ്ദയില്‍ നിന്ന് മദീനയിലെത്തി സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം.റാഷിദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി.

Next Post

യു.എ.ഇ: മത വിദ്വേഷം പ്രചരിപ്പിച്ചാൽ നാല്​ കോടി വരെ പിഴ - വിദ്വേഷ പ്രസംഗത്തിന്​ ഒരു കോടി പിഴയും അഞ്ച്​ വർഷം തടവും

Thu Nov 11 , 2021
Share on Facebook Tweet it Pin it Email ദുബൈ: യു.എ.ഇയില്‍ മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്​ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്​താല്‍ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ (50 ലക്ഷം രൂപ) 20 ലക്ഷം ദിര്‍ഹം വരെ (നാല്​ കോടി രൂപ) പിഴയീടാക്കുമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷന്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ മുന്നറിയിപ്പ്​ നല്‍കിയത്​. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാല്‍ അഞ്ച്​ ലക്ഷം ദിര്‍ഹം (ഒരു കോടി) പിഴയും അഞ്ച്​ വര്‍ഷം […]

You May Like

Breaking News

error: Content is protected !!