കുവൈത്ത്: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതായി പ്രാദേശിക പത്രം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് അടുത്തിടെ ക്ഷീണവും ലീവ് പതിവുമായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു.

ഈ ആഴ്ച ജോലിസ്ഥലത്ത് എത്തിയ ഇയാള്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. പിടികൂടിയ വസ്തുക്കള്‍ സഹിതം പ്രതിയെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

Next Post

യു.എസ്.എ: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

Fri Dec 9 , 2022
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്ബ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. അശോക് കുമാര്‍ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. 2023 ഏപ്രില്‍ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബര്‍ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറില്‍ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് […]

You May Like

Breaking News

error: Content is protected !!