ഒമാൻ: ‘സീ പേൾസ്’ ഒമാൻ അവന്യൂ മാളിൽ താഴത്തെ നിലയിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്: വര്‍ഷങ്ങളായി ഒമാന്‍ അവന്യൂ മാളിലെ ‘സില്‍ക്ക് റൂട്ടില്‍’ പ്രവര്‍ത്തിച്ചിരുന്ന സീ പേള്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ‘ഗോള്‍ഡ് റൂട്ടി’ലേക്കു സ്ഥലംമാറ്റി കൂടുതല്‍ സൗകര്യത്തോടെ പ്രവര്‍ത്തനം തുടങ്ങി.

ഗള്‍ഫാറിന്‍റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ഡോ. ശൈഖ് സലിം സെയ്ദ് ഹമദ് അല്‍ ഫന്ന അല്‍ അറൈമിയുടെ മകളായ റുവ സലിം സെയ്ദ് അല്‍ ഫന്ന അല്‍ അറൈമി ഉദ്ഘാടനം ചെയ്തു. സ്വര്‍ണം, വജ്രം, പേള്‍, പല നിറമുള്ള കല്ലുകള്‍, ചെറിയ ഭാരമുള്ളതും പണിക്കൂലി കുറഞ്ഞതുമായ ആഭരണങ്ങള്‍ എന്നിവ പുതിയ ശാഖയില്‍ ലഭ്യമാണ്.

സ്റ്റോര്‍ മാറ്റിസ്ഥാപിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് അതുല്യമായ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും ജനറല്‍ മാനേജറായ പി. അബ്ദുല്‍ ലത്തീഫ് അറിയിച്ചു. വിവാഹവേളയിലും വിശേഷദിവസങ്ങളിലും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ സ്വര്‍ണ, വജ്രാഭരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 30 വര്‍ഷത്തിലേറെ ചരിത്രപാരമ്ബര്യമുള്ള ബ്രാന്‍ഡ് എന്നനിലയില്‍, സീപേള്‍സ് ലോകമെമ്ബാടുമുള്ള ഏറ്റവും സവിശേഷമായ ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്കായി എത്തിച്ചുനല്‍കുന്നത്.

ഒമാനില്‍ ആദ്യത്തെ ഗോള്‍ഡ് സ്കീം ഒരുക്കിയത് സീ പേള്‍സാണ്. എന്‍.ബി.ഒ, ബാങ്ക് മസ്കത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ 12 മാസം പൂജ്യം ശതമാനം പലിശക്ക് ഇവിടെനിന്ന് ആഭരണങ്ങള്‍ നേടാവുന്നതാണ്.

Next Post

ഒമാൻ: സാഹസിക ടൂറിസം - സഞ്ചാരികളെ മാടിവിളിച്ച് ഒമാൻ

Thu Sep 22 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസത്തിന്‍റെ വികസനത്തിനായി പൈതൃക, ടൂറിസം മന്ത്രാലയം. സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ ആകര്‍ഷിക്കാനായുള്ള പദ്ധതികളാണ് അധികൃതര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ‘ഒമ്രാനു’മായി സഹകരിച്ച്‌ ഒമാന്‍ ടൂറിസം മീറ്റിന്റെ ആദ്യ പതിപ്പ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. സംഘാടകര്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, സാഹസിക വിനോദസഞ്ചാരത്തില്‍ താല്‍പര്യമുള്ളവര്‍ എന്നിവരെ കാണാനുള്ള മികച്ച […]

You May Like

Breaking News

error: Content is protected !!