യു.കെ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസ്‌ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിക്കും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച്‌ നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച്‌ 490 പൗണ്ട് ആയി.

2021 22ലെ കണക്കനുസരിച്ച്‌ 120,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ വിവിധ യൂനിവേഴ്‌സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ഫീസ് നിരക്കിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സന്ദര്‍ശന വിസയുടെ ഫീസ് 15 പൗണ്ട് വര്‍ധിച്ച്‌ 115 ആയി മാറി.

എമിഗ്രേഷന്‍ ഫീസിലും ഒക്ടോബര്‍ നാലു മുതല്‍ വര്‍ധന വരും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കില്‍ വര്‍ധന വരുത്തിയത് സുപ്രധാന സേവനങ്ങള്‍ നല്‍കുന്നതിനും പൊതുമേഖലയിലെ ശമ്ബളം ഉയര്‍ത്താനുമാണെന്നും അധികൃതര്‍ അറിയിച്ചു.

Next Post

ഒമാന്‍: മലയാള വിഭാഗം സലാലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

Sun Sep 17 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സലാലയില്‍ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണ സ്മൃതി 2023’ എന്ന പേരില്‍ ക്ലബ്ബ് മൈതാനിയില്‍ നടന്ന പരിപാടി ഘോഷയാത്രയോടെയാണ്‌ ആരംഭിച്ചത്. ചെണ്ട വാദ്യവും താലപ്പൊലിയും പുലികളിയും ഘോഷയാത്രക്ക് പൊലിമയേകി. മലയാള വിഭാഗം അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ്‌ ഘോഷയാത്രയില്‍ പങ്കെടുത്തത്. സാംസ്കാരിക സമ്മേളനം ഐ.എസ്.സി പ്രസിഡൻറ് രാകേഷ് ജാ ഉദ്ഘാടനം ചെയ്തു. മലയാളം […]

You May Like

Breaking News

error: Content is protected !!