യു.കെ: യുകെയിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിക്കുന്നു എന്തു ചെയ്യുമെന്ന് അറിയാതെ ജനങ്ങള്‍

ലണ്ടന്‍: അടിസ്ഥാനപലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ധിപ്പിക്കാനുള്ള സാധ്യതയേറിയതിനാല്‍ യുകെയിലെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 12ാം പ്രാവശ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം തങ്ങളുടെ മോര്‍ട്ട്ഗേജ് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് സ്വന്തമായി വീടെന്ന സ്വപ്നം പേറി നടക്കുന്ന നിരവധി പേരെയും നിലവില്‍ മോര്‍ട്ട്ഗേജെടുത്തവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് വെര്‍ജിന്‍ മണി മോര്‍ട്ട്ഗേജ് നിരക്കുകളില്‍ 0.3 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നാഷന്‍ വൈഡാകട്ടെ നിരക്കുകള്‍ 0.45 ശതമാനം കൂട്ടിയിട്ടുണ്ട്. ദി ബാങ്ക് ഓഫ് അയര്‍ലണ്ടും ബാര്‍ക്ലേസും നിരക്കുകളില്‍ ഏതാണ്ട് 0.25 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കില്‍ 0.25 ശതമാനം വര്‍ധനവ് വരുത്തുമെന്ന ആശങ്കയിലാണ് ലെന്‍ഡര്‍മാര്‍ ഇത്തരത്തില്‍ മുന്‍കൂട്ടി തങ്ങളുടെ നിരക്കുകളുയര്‍ത്തിയിരിക്കുന്നതെന്നാണ് അനുമാനം.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സമ്മറാകുമ്പോഴേക്കും ഇത് 4.75 ശതമാനത്തിലെത്തുമെന്നും പ്രവചനമുണ്ട്. ഇത്തരത്തില്‍ അടിസ്ഥാനപലിശനിരക്ക് ഈ വര്‍ഷം താഴാന്‍ യാതൊരു സാധ്യതയുമില്ലെന്ന ആശങ്കയും ശക്തമാണ്. ഇതിനാല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഈ വര്‍ഷം ഇനിയും കുതിച്ചുയരുമെന്ന ഭയം വീട് വാങ്ങാനൊരുങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ശക്തമായിരിക്കുകയാണ്. നിലവില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ മാസത്തെ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ താരതമ്യേന കുറവാണെന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്. അതായത് ശരാശരി രണ്ട് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്ക് 5.6 ശതമാനമാണ്. കഴിഞ്ഞ മാസം ഇത് 5.35 ശതമാനമായിരുന്നു. അഞ്ച് വര്‍ഷ ഫിക്സിനുള്ള നിരക്ക് ഏപ്രിലില്‍ 5.05 ശതമാനമായിരുന്നുവെങ്കില്‍ ഈ മാസം അത് 4.97 ശതമാനമാണ്.

Next Post

ഒമാന്‍: ഒമാനില്‍ സമയത്ത് ശമ്ബളം നല്‍കാത്ത ഒന്‍പത് കമ്ബനികള്‍ക്കെതിരെ നടപടി

Thu May 4 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്ബളം വിതരണം ചെയ്യാത്തതിന് ഒന്‍പത് കമ്ബനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്ബളം […]

You May Like

Breaking News

error: Content is protected !!