ഒമാൻ: ടൂര്‍ ഓഫ് ഒമാൻ ദീര്‍ഘദൂര സൈക്ലിങ് മത്സരം സമാപിച്ചു

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം സമാപിച്ചു. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

അഞ്ചു ദിവസം നീണ്ടുനിന്ന ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തില്‍ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്‌സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ ദൂരം താണ്ടിയാണ് ആദം യേറ്റ്‌സ് വിജയ പതക്കമണിഞ്ഞത്.

ആദ്യ നാല് ഘട്ടങ്ങളില്‍ കലേബ് ഇവാൻ, ഫിൻ ഫിഷർ ബ്ലാക്ക്, പോള്‍ മാഗ്‌നീർ, ഫിൻ ഫിഷർ ബ്ലാക്ക് എന്നിവർ യഥാക്രമം വിജയികളായി. അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്റർ ദൂരമായിരുന്നു മത്സരാർഥികള്‍ താണ്ടേണ്ടിയിരുന്നത്. എന്നാല്‍, രാജ്യത്തെ പ്രതികൂല കാലാവസ്ഥ കാരണം സ്റ്റേജ് മൂന്നിലേയും നാലിലേയും ദൂരം വെട്ടിചുരുക്കിയായിരുന്നു ഇത്തവണ മത്സരങ്ങള്‍ നടത്തിയത്.

Next Post

കുവൈത്ത്: ദേശീയ ദിനാഘോഷങ്ങള്‍ക്ക് തീരദേശ റോഡുകള്‍ ഒരുങ്ങി

Thu Feb 15 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റല്‍ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ടീം തീരദേശത്ത് ശക്തമായ ഫീല്‍ഡ് കാമ്ബയിന് നേതൃത്വം നല്‍കി. ദേശീയ ദിനാഘോഷങ്ങളുടെ പരിപാടികള്‍ മുൻനിർത്തി വൃത്തിയും ചിട്ടയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. സംഘം സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുക മാത്രമല്ല, ശരിയായ മാലിന്യ നിർമാർജനം […]

You May Like

Breaking News

error: Content is protected !!