കുവൈത്ത്: റമദാന്‍ ഒരുക്കം ആരംഭിച്ചതായി കുവൈത്ത് ഔഖഫ് മന്ത്രാലയം

വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചതായി കുവൈത്ത് ഔഖഫ് മന്ത്രാലയം. രാജ്യത്ത് റമദാന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലായുള്ള വിവിധ പള്ളികളാണ് റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹിന് പുറമേ ഇഅതികാഫ്, മത പഠന ക്ലാസുകള്‍ എന്നിവയും പള്ളികളില്‍ നടക്കും. കുവൈത്തിലെ 1600 ലേറെ പള്ളികളില്‍ റമദാനിന് വേണ്ടിയുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഔഖാഫ് മന്ത്രി ഡോ. അബ്ദുല്‍ അസീസ് അല്‍ മജീദ് അറിയിച്ചു.

കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളികളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ വിവിധ ഗവര്‍ണറേറ്റുകളിലെ മസ്ജിദ് ഡയറക്ടര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

പള്ളികളിലെ സുരക്ഷ, യാചകരെ തടയുക, റമദാന്‍ മാസത്തില്‍ സംഭാവനകള്‍ നിയന്ത്രിക്കുക, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അതിനിടെ സ്ത്രീകള്‍ക്ക് പള്ളികളില്‍ ഇഅതികാഫിനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനകളുണ്ട്.

Next Post

യു.കെ: ബ്രിട്ടനില്‍ പഠിക്കാനുള്ള അപേക്ഷകളില്‍ മുക്കാല്‍ഭാഗം ആണ്‍കുട്ടികള്‍ അപേക്ഷകളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Wed Feb 15 , 2023
Share on Facebook Tweet it Pin it Email ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. […]

You May Like

Breaking News

error: Content is protected !!