കുവൈത്ത്: വിക്ഞാനതിന്റെ വെളിച്ചം പകര്‍ന്നു ‘വെള്ളി വെളിച്ചം’

കുവൈത്ത് സിറ്റി: ഇസ്‍ലാമിന്റെ ആരാധനാപരവും സാമൂഹികവും കർമശാസ്ത്രപരവുമായ വിഷയങ്ങളില്‍ അവബോധം നല്‍കി ‘വെള്ളി വെളിച്ചം’ വെബ് ടോക്ക്.

റമദാനിലെ വെള്ളിയാഴ്ചകളില്‍ കെ.ഐ.ജി കുവൈത്താണ് വെബ് ടോക്ക് സംഘടിപ്പിക്കുന്നത്. കെ.ഐ.ജി ഔദ്യോഗിക ഫേസ് ബുക്ക്, യൂട്യൂബ്, സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന തല്‍സമയ ചർച്ചക്ക് വലിയ സ്വീകാര്യത ലഭിച്ചതായി സംഘാടകർ അറിയിച്ചു.

പൊതുസമൂഹത്തിനു ഇസ്‍ലാമിന്റെ സാമൂഹികവും ആരാധനാപരവുമായ വിഷയങ്ങളില്‍ അവഗാഹം നല്‍കുന്നതിനൊപ്പം തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും വെബ് ടോക്ക് സഹായകമാകുന്നു. കെ.ഐ.ജി കുവൈത്ത് ഭാരവാഹികളായ ഫൈസല്‍ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരാണ് ചർച്ചക്ക് നേതൃത്വം നല്‍കുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ലഭിക്കുന്ന കമൻറുകള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ട്. നിയാസ് ഇസ്‍ലാഹി അവതാരകനാണ്. സമീർ കോക്കൂർ,അൻവർ സഈദ്, ഡോ.അലിഫ് ശുക്കൂർ എന്നിവരും ചർച്ചയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അംജദ് കോക്കൂർ, ജസീല്‍ ചെങ്ങളാൻ എന്നിവരാണ് സാങ്കേതിക സംവിധാനം.

Next Post

യു.കെ: വായ്പാ തട്ടിപ്പ് നടത്തി യുകെയിലേക്ക് കടന്ന നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ ഇഡിക്ക് കോടതിയുടെ അനുമതി

Fri Mar 29 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കോടതിയുടെ അനുമതി. 5.25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടില്‍ (ഏകദേശം 5,500 കോടി രൂപ) കുറയാത്ത വിലയ്ക്ക് വില്‍ക്കണമെന്നാണ് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി മാസ്റ്റര്‍ ജെയിംസ് ബ്രൈറ്റ്വെല്ലിന്റെ ഉത്തരവ്. […]

You May Like

Breaking News

error: Content is protected !!