ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച്‌ ആഗോള ഇസ്ലാമിക പണ്ഡിത സഭ

ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച്‌ ആഗോള ഇസ്ലാമിക പണ്ഡിത സഭ. കൊറോണ ജിഹാദ് ,ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, എന്നീ ആരോപണങ്ങള്‍ അപലപനീയമെന്ന് പണ്ഡിത സഭാ സെക്രട്ടറി ജനറല്‍ ശൈഖ് അലി അല്‍ ഖറദാഗി ചൂണ്ടിക്കാട്ടി

ഇന്ത്യയില്‍ മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കാന്‍ മുസ് ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പണ്ഡിതരും ചിന്തകരും തയാറാകണം. ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു .

വിദ്വേഷം പ്രചരിപ്പിക്കാനും മുസ് ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങള്‍ മാത്രമല്ല മാനസികമായി തളര്‍ത്തുന്ന വിധമുള്ള നുണകളും പ്രചരിപ്പിക്കുന്നത് മുന്‍ കാലങ്ങളില്‍ വര്‍ഗീയ ഹിന്ദു തീവ്രവാദികളായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റ് ചിലരും അത് ഏറ്റെടുത്തിരിക്കുന്നു

ഇസ് ലാo മതത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേര്‍ത്താണ് ഇത്തരം ആരോപണങ്ങള്‍ എന്നത് വിസ്‍മയിപ്പിക്കുന്നുണ്ട് .മുസ് ലിംകളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. മുസ് ലിം ഭരണത്തിന് കീഴില്‍ ഇന്ത്യ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ് ലാമില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നതും ഏവര്‍ക്കും അറിയുന്ന ചരിത്രമാണ്.

ദേശീയ, പ്രാദേശിക ഭരണ പാര്‍ട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കുറ്റ കൃത്യങ്ങളെ ന്യായീകരിക്കാനും മുസ് ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളെന്നും പണ്ഡിത സഭ ആശങ്ക അറിയിക്കുന്നതായും അലി അല്‍ ഖറദാഗി ഓ ണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Post

യു.കെ: ആഗോള താപനിലയിലെ വര്‍ദ്ധനവ് പരിമിതപ്പെടുത്താന്‍ ലോകം ഒരുമിച്ചു നില്‍ക്കണമെന്ന് ബോറിസ് ജോണ്‍സണ്‍

Thu Sep 23 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ആഗോള താപനിലയിലെ വര്‍ദ്ധനവ് വ്യവസായ യുഗത്തിന് മുമ്ബുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ ലോകം ഒരുമിച്ചു നില്‍ക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇത് അവസാന അവസരമാണെന്നും ലോക നേതാക്കള്‍ അവസരത്തിനൊത്ത് ഉയരണമെന്നും ജോണ്‍സണ്‍ പറഞ്ഞു . ജോണ്‍സന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ച്‌ ഇനി വിദേശത്ത് കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. അതേസമയം, […]

You May Like

Breaking News

error: Content is protected !!