ഒമാൻ: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ അ​നു​മ​തി

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തി​െന്‍റ 51ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​നു​മ​തി ന​ല്‍കി. ന​വം​ബ​ര്‍ 30വ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ച്ച്‌ ഉ​പ​യോ​ഗി​ക്കാം.

പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​വേ​ണം സ്​​റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കാ​ന്‍. വി​ന്‍ഡോ ഗ്ലാ​സ്, ന​മ്ബ​ര്‍ പ്ലേ​റ്റ്, ലൈ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്​​റ്റി​ക്ക​റു​ക​ള്‍ വ്യാ​പി​ക്ക​രു​ത്. പി​ന്‍വ​ശ​ത്തെ ഗ്ലാ​സി​ല്‍ പ​തി​ക്കു​ന്ന സ്​​റ്റി​ക്ക​ര്‍ ഡ്രൈ​വ​ര്‍ക്ക് പി​ന്‍വ​ശ​ത്തെ വി​ന്‍ഡോ​യി​ലെ ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്ക​ണം.

ഗ​താ​ഗ​ത സു​ര​ക്ഷ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ചി​ഹ്​​ന​ങ്ങ​ള്‍ സ്​​റ്റി​ക്ക​റാ​യി പ​തി​ക്കാ​ന്‍ പാ​ടി​ല്ല. വി​ധ്വം​സ​ക​മോ മൂ​ല്യ​ര​ഹി​ത​വു​മാ​യ വാ​ക്കു​ക​േ​ളാ ഉ​യോ​ഗി​ക്ക​രു​ത്. എ​ന്നാ​ല്‍, ഈ ​കാ​ല​യ​ള​വി​ല്‍ വാ​ഹ​ന​ത്തി​െന്‍റ നി​റം മാ​റ്റാ​ന്‍ അ​നു​മ​തി ഇ​ല്ലെ​ന്നും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. അ​തേ​സ​മ​യം, വാ​ഹ​നാ​ല​ങ്കാ​ര​ത്തി​ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​നു​വാ​ദം ന​ല്‍​കി​യെ​ങ്കി​ലും ഇൗ ​വ​ര്‍​ഷം വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ അ​ല​ങ്കാ​ര​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. സ്​​റ്റി​ക്ക​റു​ക​ളും മ​റ്റും ത​യാ​റാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ വി​പ​ണി​യി​ല്‍ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. സാ​ധാ​ര​ണ ന​വം​ബ​ര്‍ ഒ​ന്നി​ന് മു​മ്ബു​ത​ന്നെ അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്താ​റു​ണ്ട്. പ​ഴ​യ സു​ല്‍​ത്താ​െന്‍റ​യും പു​തി​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ​യും വ​ര്‍​ണ ചി​ത്ര​ങ്ങ​ളു​ള്ള നൂ​റു​ക​ണ​ക്കി​ന് സ്​​റ്റി​ക്ക​റു​ക​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​വ​െ​ക്കാ​ന്നും ഒാ​ര്‍​ഡ​ര്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ല​ങ്കാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. ഇ​നി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍​ത​ന്നെ ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലാ​യി​രി​ക്കും ന​ട​ക്കു​ക. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും എ​ല്ലാ േമ​ഖ​ല​ക​ളി​ലും ചെ​ല​വ് ചു​രു​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്.

വാ​ഹ​നം അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​കു​ന്ന​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​യ​തും അ​ല​ങ്ക​ര​ങ്ങ​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മാ​ക്കും. ഇ​നി എ​പ്പോ​ഴാ​ണ് അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും സ്​​റ്റി​ക്ക​റു​ക​ളും ഒാ​ര്‍​ഡ​ര്‍​ചെ​യ്ത് വ​രു​ത്തു​ക​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. ഇ​വ എ​ത്തി​യാ​ല്‍​ത​ന്നെ ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സ​മ​യം കി​ട്ടി​ല്ല. കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ വ​ര്‍​ഷ​വും വാ​ഹ​ന അ​ല​ങ്കാ​രം തീ​രെ ന​ട​ന്നി​ട്ടി​ല്ല. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ ദി​ന​ത്തിെന്‍റ ഭാ​ഗ​മാ​യി സ്വ​േ​ദ​ശി​ക​ളും വി​േ​ദ​ശി​ക​ളും വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​റു​ണ്ട്. ന​വം​ബ​ര്‍ ആ​ദ്യ വാ​ര​ത്തോ​ടെ​ത​ന്നെ അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ക​ള്‍ റോ​ഡു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. സ്വ​ദേ​ശി​ക​ളി​ല്‍ ന​ല്ല ശ​ത​മാ​വും വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു. അ​തോ​ടൊ​പ്പം നി​ര​വ​ധി വി​ദേ​ശി​ക​ളും അ​ല​ങ്ക​രി​ച്ചി​രു​ന്നു. ന​വം​ബ​ര്‍ മാ​സം സ്​​റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൊ​യ്​​ത്തു​കാ​ല​മാ​യി​രു​ന്നു.

രാ​പ​ക​ള്‍ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് സീ​സ​ണി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന​തി​നും ഭാ​ഗി​ക​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന​തി​നും പ്ര​േ​ത്യ​ക നി​ര​ക്കു​ക​ളാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്.

അ​തി​നാ​ല്‍​ത​ന്നെ സ്​​റ്റി​ക്ക​റു​ക​ള്‍ പ്രി​ന്‍​റ്​ ചെ​യ്യു​ന്ന​വ​ര്‍, വാ​ഹ​ന​ത്തി​ല്‍ ഒ​ട്ടി​ക്കു​ന്ന​വ​ര്‍, വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ അ​ട​ക്കം ഇൗ ​മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും ന​വം​ബ​റി​ല്‍ പ​ണം കൊ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ചി​ല വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ഹ​ന അ​ല​ങ്കാ​ര​ത്തിെന്‍റ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ത്യാ​വ​ശ്യം വാ​ഹ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ല​ങ്ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇൗ ​വ​ര്‍​ഷം വാ​ഹ​ന അ​ല​ങ്കാ​രം തീ​രെ കു​റ​യാ​നാ​ണ് സാ​ധ്യ​ത.

Next Post

യു.കെ: ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത - കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

Wed Nov 10 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കൊവിഡ്19 വാക്‌സിനുകളുടെ പട്ടികയില്‍ ഈ മാസം 22 മുതല്‍ ഇന്ത്യയുടെ കൊവാക്‌സിനേയും ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു. ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവാക്‌സിനെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടനും അനുമതി നല്‍കിയത്. […]

You May Like

Breaking News

error: Content is protected !!