കുവൈത്ത്: കുവൈറ്റ് വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഒമ്പത് മാസത്തിനിടെ 82 ലക്ഷം പേര്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ 82 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഏകദേശം 43 ലക്ഷം യാത്രക്കാര്‍ കുവൈറ്റില്‍ നിന്നും പുറപ്പെട്ടതായും 38 ലക്ഷം പേര്‍ രാജ്യത്തേക്ക് പ്രവേശിച്ചതായും അധികൃതര്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വന്‍ തിരക്കാണ് കുവൈറ്റ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. ആറു മാസത്തെ കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മാത്രമായി 240 ദശ ലക്ഷം ദിനാര്‍ ലാഭം നേടിയതായാണ് ട്രാവല്‍ അസോസിയേഷന്റ്റെ റിപ്പോര്‍ട്ട്.

2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 72 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം പത്ത് ലക്ഷം വിമാന ടിക്കറ്റുകളാണ് വിവിധ ട്രാവല്‍ ആ ന്‍ഡ് ടൂറിസം ഓഫീസുകള്‍ വഴി വിറ്റഴിച്ചത്.

Next Post

യു.എസ്.എ: വിദ്യാര്‍ത്ഥികളുടെ വായ്‌പ റദ്ദാക്കുന്ന അപ്പീല്‍ കോടതി തടഞ്ഞു

Fri Oct 28 , 2022
Share on Facebook Tweet it Pin it Email വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!