കുവൈത്ത്: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 27 ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കും

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് 27 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍, എംബസിയുടെ ഇടനിലക്കാര്‍ ചമയുന്നവര്‍ എന്നീ പ്രധാന വിഷയങ്ങളാണ് ഈ മാസത്തെ ഓപ്പണ്‍ ഹൗസിലെ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്.

സ്ഥാനപതി സിബി ജോര്‍ജ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ച്‌ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്ബര്‍, സിവില്‍ ഐഡി നമ്ബര്‍, ഫോണ്‍ നമ്ബര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

Next Post

ഒമാൻ: ശൈത്യകാല ടൂറിസം - ദോഫാറിൽ സഞ്ചാരികൾ എത്തിത്തുടങ്ങി

Fri Oct 22 , 2021
Share on Facebook Tweet it Pin it Email മ​​സ്​​​ക​​ത്ത്​: ശൈ​​ത്യ​​കാ​​ല ടൂ​​റി​​സ​​ത്തി​െന്‍റ വ​​ര​​വ​​റി​​യി​​ച്ച്‌​ ദോ​​ഫാ​​ര്‍ ഗ​​വ​​ര്‍​​ണ​​റേ​​റ്റി​​ല്‍ സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തി​​ത്തു​​ട​​ങ്ങി. ക​​ഴി​​ഞ്ഞ ശ​​നി, ഞാ​​യ​​ര്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ര​​ണ്ട്​​ അ​​ന്താ​​രാ​​ഷ്​​​ട്ര ചാ​​ര്‍​േ​​ട്ട​​ഡ്​ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി 358 ഒാ​​ളം വി​​ദേ​​ശ ടൂ​​റി​​സ്​​​റ്റു​​ക​​ളാ​​ണ്​ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം ര​​ണ്ടു​ വ​​ര്‍​​ഷ​​ത്തെ ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷ​​മാ​​ണ്​ അ​​ന്താ​​രാ​​ഷ്​​​ട്ര ടൂ​റി​സ്​​റ്റ്​ വി​​മാ​​ന​​ങ്ങ​​ള്‍ സ​​ലാ​​ല​​യി​​ലെ​​ത്തു​​ന്ന​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ ചാ​​ര്‍​േ​​ട്ട​​ഡ്​ വി​​മാ​​നം ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​​ േ​സ്ലാ​​വാ​​ക്യ​​യി​​ല്‍​നി​​ന്നാ​​ണ്​ വ​​ന്ന​​ത്. 173 യാ​​ത്ര​​ക്കാ​​രാ​​ണി​​തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​േ​​ട്ടാ​​ടെ ചെ​​ക്​ […]

You May Like

Breaking News

error: Content is protected !!