ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും.

മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി ഗവര്‍ണറേറ്റുകളില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലയെ ആകര്‍ഷിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

മുസന്ദം, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന എന്നിവിടങ്ങളില്‍ 1.8 മില്യണ്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അഞ്ച് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുമായുള്ള പങ്കാളിത്ത കരാര്‍ സമ്ബ്രദായത്തിലാണ് പുതിയ അയല്‍പക്ക റെസിഡന്‍സികള്‍ വികസിപ്പിക്കുക.

Next Post

കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!