ഒമാന്‍: മസ്കത്ത് മാരത്തണ്‍ ജേതാക്കളെ ആദരിച്ചു

മസ്കത്ത്: അല്‍മൗജ് മസ്കത്ത് മാരത്തണില്‍ പങ്കെടുത്ത എയ്സേഴ്സ് ആന്‍ഡ് പെയ്സേഴ്സ് റണ്ണിങ് ക്ലബ് അംഗങ്ങളെ ആദരിച്ചു.ഫുള്‍ മാരത്തണ്‍ വിഭാഗത്തില്‍ ഒമ്ബതുപേരും ഹാഫ് മാരത്തണില്‍ 26 പേരും10 കിലോമീറ്റര്‍ വിഭാഗത്തില്‍ 29 പേരും അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ 14 പേരുമാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്.

ഇവരെ അനുമോദിക്കുന്നതിനായാണ് ക്ലബ് അംഗങ്ങളും കുടുംബങ്ങളും റൂവി ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ ‘റിലീഷിങ് റണ്‍സ്-സെലിബ്രേറ്റിങ് മസ്കത്ത് മാരത്തണ്‍’എന്നപേരില്‍ ഒത്തുകൂടിയത്.

മസ്കത്തില്‍ ആരോഗ്യ പരിപാലനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരുകൂട്ടം ആളുകള്‍ നയിക്കുന്ന ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റണ്ണിങ് ഗ്രൂപ്പാണ് എയ്സേഴ്സ് ആന്‍ഡ് പെയ്സേഴ്സ് റണ്ണിങ് ക്ലബ്. മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും അല്‍മോജ് മാരത്തണില്‍ ക്ലബിന്റെ വിജയകരമായ പങ്കാളിത്തം അടയാളപ്പെടുത്താനും സാധിച്ചു. ദീര്‍ഘദൂര ഓട്ടത്തില്‍ മത്സരിച്ചു ലക്ഷ്യംനേടുക എന്നത് ചെറിയ കാര്യമല്ലെന്നും അതിന് ശാരീരികക്ഷമതക്കൊപ്പം മനക്കരുത്തും ആവശ്യമാണെന്ന് ചടങ്ങ് ഉദ്‌ഘാടനംചെയ്ത് അവോദയ് നായകം പറഞ്ഞു .

മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മെഡലുകളൂം പാരിതോഷികങ്ങളും ചടങ്ങില്‍ വിതരണംചെയ്തു .ആരോഗ്യകരവും ഉന്മേഷവുമായ ജീവിതശൈലി പിന്തുടരാന്‍ ഈ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഖുറം പാര്‍ക്കില്‍ നടക്കുന്ന ഫ്രൈഡേ ഫാമിലി ഫ്രണ്ട്ലി റണ്ണില്‍ പങ്കെടുക്കാം. ഫോണ്‍: 99014241.

Next Post

കുവൈത്ത്: കാന്‍സറിന് കാരണമാകുന്ന സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ കുവൈറ്റില്‍ നിരോധിച്ചു

Sun Nov 27 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: ലിലിയല്‍ എന്നറിയപ്പെടുന്ന സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെന്‍ അല്‍ നഹദ് ഉത്തരവിറക്കിയത്. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡന്‍്സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും മാന്‍പവര്‍ അതേറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ […]

You May Like

Breaking News

error: Content is protected !!