കുവൈത്ത്: താമസരേഖ പുതുക്കുന്നതിനും പുതിയ തൊഴില്‍ വിസ ലഭിക്കുന്നതിനും പ്രവാസികള്‍ക്ക് പുതിയ കടമ്ബ

കുവൈത്ത്‌ : കുവൈറ്റില്‍ താമസരേഖ പുതുക്കുന്നതിനും പുതിയ തൊഴില്‍ വിസ ലഭിക്കുന്നതിനും പ്രവാസികള്‍ക്ക് പുതിയ കടമ്ബ കടക്കണം. പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും പ്രവാസികള്‍ക്ക്‌ ടെസ്റ്റ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മാനവ ശേഷി പൊതു സമിതി ഡയരക്റ്റര്‍ ജനറല്‍ ഡോ മുബാറക്‌ അല്‍ ആസ്മി വ്യക്തമാക്കി. തീരുമാനം നടപ്പിലാകുന്നതോടെ ടെസ്റ്റില്‍ പരാജയയപ്പെടുന്ന പ്രവാസി രാജ്യം വിടേണ്ടി വരും.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ എഞ്ചിനീയര്‍ തസ്തികയിലുള്ളവര്‍ക്കും പിന്നീട്‌ വിവിധ തസ്തികകളില്‍ ഉള്ളവര്‍ക്കും ടെസ്റ്റ് നടത്തും. കുവൈത്ത്‌ എഞ്ചിനീയേര്‍സ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും എഞ്ചിനീയര്‍ തസ്തികയിലുള്ളവര്‍ക്കു ടെസ്റ്റ്‌ നടത്തുക.

Next Post

കുവൈത്ത്: സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ

Fri Sep 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, […]

You May Like

Breaking News

error: Content is protected !!