ഒമാന്‍: രണ്ടാംഘട്ട നിരക്കിളവ് 288 സേവനങ്ങള്‍ക്ക്

മസ്കത്ത്: സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടാംഘട്ട നിരക്കിളവ് 288 സേവനങ്ങള്‍ക്ക് ഈ വര്‍ഷാരംഭം മുതല്‍ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 739 സേവനങ്ങളാണ് പുനഃപരിശോധനക്ക് വിധേയമായത്. ഇതില്‍ 288 സേവനങ്ങളുടെ നിരക്കുകള്‍ കുറക്കുകയും 37 ഇനങ്ങള്‍ക്ക് പുതുതായി നിരക്ക് ഈടാക്കുകയും ചെയ്തു.

മൊത്തം 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്കരിച്ചത്. ഒന്നാം ഘട്ടത്തില്‍ 557 ഫീസുകള്‍ കുറക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളാണ് നിരക്കുകള്‍ കുറച്ചത്.

Next Post

ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 […]

You May Like

Breaking News

error: Content is protected !!