കുവൈത്ത്: വിദ്യാര്‍ഥികള്‍ക്ക് ലോകകപ്പിലേക്ക് ക്ഷണം ഖത്തറിന് നന്ദി അറിയിച്ച്‌ കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി: അല്‍താനി ബലാത് അല്‍ ശുഹദാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഖത്തറിന്റെ ക്ഷണത്തില്‍ കുവൈത്ത് മന്ത്രിസഭ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് നന്ദി അറിയിച്ചു.

സൈഫ് കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം സൂചിപ്പിക്കുന്നതാണ് ക്ഷണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

കുവൈത്ത് സര്‍ക്കാറിനും ജനങ്ങള്‍ക്കും വേണ്ടി മന്ത്രിസഭ അഗാധമായ നന്ദി അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഖത്തറിന് കുവൈത്ത് മന്ത്രിസഭ ആത്മാര്‍ഥമായ ആശംസകളും നേര്‍ന്നു.

ക്ഷണം ഖത്തറിന്റെ ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുകയും ലോക ഫുട്ബാളിന്റെ ചിട്ടയായ സംഘാടനത്തില്‍ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുവെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക് അലി അല്‍ ഷൈതാന്‍ പറഞ്ഞു. ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ആഘോഷിക്കുന്ന കുവൈത്ത് സ്കൂള്‍ വിദ്യാര്‍ഥികളുടെ വിഡിയോക്കു പിന്നാലെയാണ് ക്ഷണം.

കുവൈത്ത് സന്ദര്‍ശനവേളയില്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുദാനിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലങ്ങള്‍ പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളെ അറിയിച്ചു.

കുവൈത്തും ഇറാഖും തമ്മിലുള്ള അടുത്ത ബന്ധം, പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങള്‍, സഹകരണത്തിന് പുതിയ മേഖലകള്‍ തുറക്കുന്നതിനുള്ള വഴികള്‍ എന്നിവ ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. എല്ലാ പ്രദേശങ്ങളിലും വാണിജ്യ പ്ലോട്ടുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റിക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. മറ്റു പ്രധാനമായതും പരിഗണനയിലുള്ള വിഷയങ്ങളും ചര്‍ച്ചചെയ്തു.

നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ജാവ ദ്വീപിലുണ്ടായ ഭൂകമ്ബത്തില്‍ ഇന്തോനേഷ്യയെ കുവൈത്തിന്റെ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ച മന്ത്രിസഭ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

Next Post

യു.കെ: ബസ് കാത്തു നിന്ന യുകെ മലയാളിക്ക് നേരെ വംശീയ ആക്രമണം

Thu Dec 1 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദ്ദനമാണ്. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ സ്ഥിരതാമസക്കാരനാണ് ബിനുവിനാണ് വംശീയ വാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. തന്റെ അനുഭവം യൂട്യൂബിലൂടെ അദ്ദേഹം പുറംലോകത്തിനോട് പങ്കുവെക്കുകയായിരുന്നു. സമാനമായ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ഫെറി റോഡ് ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന […]

You May Like

Breaking News

error: Content is protected !!