കുവൈത്ത്: പോലിസ് സ്റ്റേഷന്‍ ആക്രമണം – ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്. ആക്രമണത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപോര്‍ട്ട്.

സുലൈബിയ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച്‌ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പോലിസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ആയുധധാരികളായ പ്രതികള്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സാഹചര്യം നിയന്ത്രണത്തിലാക്കാനും പരാതിക്കാരനെ പ്രതികളില്‍ നിന്ന് രക്ഷിക്കാനും പോലിസ് ശ്രമിക്കുന്നതിനിടെയാണ് ഒരു പോലിസുകാരന്‍റെ കയ്യില്‍ വെടിയേറ്റത്. തുടര്‍ന്ന് പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Next Post

കുവൈത്ത്: വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി- ആറ് വിദേശികള്‍ പിടിയില്‍

Tue Sep 20 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു. കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!