യു.കെ: യൂറോ മില്യണ്‍സ് നറുക്കെടുപ്പില്‍ 171 മില്യണ്‍ പൗണ്ട് നേടി യുവാവ് ! പേര് വെളിപ്പെടുത്തിയില്ല, രഹസ്യമാക്കി മുന്‍ഗാമികളും

ലണ്ടന്‍: വെള്ളിയാഴ്ച നടന്ന യൂറോ മില്യണ്‍സ് നറുക്കെടുപ്പില്‍ 171 മില്യണ്‍ പൗണ്ട് (ഏതാണ്ട് 1508 കോടിയിലേറെ രൂപ) ലോട്ടറി അടിച്ചുവെന്ന അവകാശവാദവുമായി യുകെ സ്വദേശിയായ യുവാവ് രംഗത്ത്.

ലോട്ടറി ഓപ്പറേറ്റര്‍ കാംലോട്ട് ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുകെ സ്വദേശി രാജ്യത്ത് ഈ വര്‍ഷം നടന്ന നറുക്കെടുപ്പുകളില്‍ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനമായ 171,815,297.80 പൗണ്ട് ആണ് നേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയിയെ അഭിനന്ദിച്ച കാംലോട്ട്, അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ടിക്കറ്റ് പരിശോധിച്ച്‌ പണം ലഭിച്ച ശേഷം വിജയിക്ക് തീരുമാനിക്കാം തന്റെ വിവരങ്ങള്‍ പുറത്തുവിടണോ വേണ്ടയോ എന്ന്. ഈ വര്‍ഷം ആറു പേര്‍ കൂടി യൂറോ മില്യണ്‍സ് ജാക്ക്‌പോട്ട് നേടിയിരുന്നു.

ഇതില്‍ ഏറ്റവും വലിയ വിജയം ജൂലൈ 19ന് ആയിരുന്നു. അന്ന് 195 മില്യണ്‍ പൗണ്ട് (ഏതാണ്ട് 1720 കോടിയിലേറെ രൂപ) ആയിരുന്നു സമ്മാനം ലഭിച്ചത്. ഇക്കഴിഞ്ഞ മേയില്‍ 184 മില്യണ്‍ പൗണ്ടാണ് (1623 കോടിയിലേറെ രൂപ) രണ്ടാമത്തെ വലിയ സമ്മാനം നേടിയവര്‍ക്ക് ലഭിച്ചത്. ഇത് നേടിയ ജോയും ജെസ്സും പൊതുജനങ്ങളുമായി ഇക്കാര്യം പങ്കുവയ്ച്ചിരുന്നു. എന്നാല്‍, 195 മില്യണ്‍ പൗണ്ട് ലഭിച്ച വ്യക്തി അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അനുവദിച്ചില്ല.

സെപ്റ്റംബര്‍ രണ്ടിനു നടന്ന നറുക്കെടുപ്പില്‍ 110 മില്യണ്‍ പൗണ്ടും ഫെബ്രുവരി നാലിന് നടന്ന നറുക്കെടുപ്പില്‍ 109 മില്യണ്‍ പൗണ്ടും ജൂണ്‍ 10ന് നടന്ന നറുക്കെടുപ്പില്‍ 54 മില്യണ്‍ പൗണ്ടും നേടിയവരും ഈ വര്‍ഷം തന്നെ വമ്ബന്‍ തുക സമ്മാനം ലഭിച്ചവരാണ്. ഇവര്‍ എല്ലാവരും അവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Next Post

ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

Tue Sep 27 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് […]

You May Like

Breaking News

error: Content is protected !!