കുവൈത്ത്: കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം രാവിലെ (വെള്ളിയാഴ്ച) സൗത്ത് അബ്ദുല്ല അല്‍ മുബാറക്കിലെ ഒരു കണ്‍സ്ട്രക്ഷൻ സൈറ്റില്‍ (നിര്‍മ്മാണ സ്ഥലത്ത്) നിന്ന് ഒരു തൊഴിലാളി മരിച്ചതായി അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സെൻട്രല്‍ ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചതായും ഉടൻ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് നിര്‍ദ്ദേശം നല്‍കിയതായും ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഇസ്തിഖ്‌ലാല്‍ ഫയര്‍ സ്റ്റേഷനിലെയും സെര്‍ച്ച്‌ ആൻഡ് റെസ്‌ക്യൂ സെന്ററിലെയും അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ തൊഴിലാളി ലിഫ്റ്റ് ഷാഫ്റ്റില്‍ വീണതായി കണ്ടെത്തി. നിലവില്‍, തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അധികാരികള്‍ അപകടത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണ്.

Next Post

മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണമാണ്

Sat Jul 29 , 2023
Share on Facebook Tweet it Pin it Email ശരീരത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്ബോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നില്‍ കൂടുതലായാല്‍ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കണ്ണ്, മറ്റ് ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, […]

You May Like

Breaking News

error: Content is protected !!