ഒമാന്‍: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഊര്‍ജ്ജ പദ്ധതിയുമായി ഒമാന്‍

മസ്കത്ത്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു .

ഒമാൻ ഭരാണാധികാരിയും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ദുകം പ്രത്യേക സാമ്ബത്തിക മേഖലയ്ക്കുള്ളിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്.

ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണല്‍ കമ്ബനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തില്‍ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഒമാന്‍റെ മൊത്തം എണ്ണം ശുദ്ധീകരണ ശേഷി പ്രതിദിനം 500,000 ബാരലായി ഉയർത്താൻ കഴിയും.

ആധുനിക ഹൈഡ്രോകാർബണ്‍ ക്രഷിങ്, കോക്കിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്. ഈ മേഖലയെ തിരക്കേറിയ വ്യാവസായിക, സാമ്ബത്തിക കേന്ദ്രമാക്കി മാറ്റുന്നതില്‍ നിർണായകമായ പങ്കുവഹിക്കും.

ഒമാന്‍റെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ സമുദ്രസ്ഥാനം പ്രയോജനപ്പെടുത്തി, ആഗോള വിപണികളിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ റിഫൈനറി ഒരു പ്രധാന ചാലകശക്തിയാകും. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസല്‍, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉല്‍പ്പന്നങ്ങളാണ് ദുകം റിഫൈനറിയില്‍ ഉല്പാദിപ്പിക്കുക .

പുതിയ റിഫൈനറി കുവൈത്തും ഒമാനും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്താൻ സംയുക്ത നിക്ഷേപം സഹായകമാവും. റിഫൈനറികളിലും പെട്രോകെമിക്കല്‍ മേഖലയിലും രണ്ട് അറബ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്.

Next Post

കുവൈത്ത്: കുടുംബ സന്ദര്‍ശന വിസ‍യ്ക്കായി കുവൈത്തിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്

Wed Feb 7 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വിസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വിസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദീര്‍ഘകാലമായി നിര്‍ത്തിവച്ച ഫാമിലി […]

You May Like

Breaking News

error: Content is protected !!