ഒമാൻ : പ്രവാസികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന

മസ്കത്ത്: ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

അല്‍ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വാ വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ അല്‍ ദഖിലിയ ഗവർണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ സംഘവും നിസ്‌വ നഗര സഭാ അധികൃതരും റോയല്‍ ഒമാൻ പൊലീസ് കമാൻഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാല്പത്തി മൂന്ന് പേരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം പ്രവാസികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നിയമലംഘകർക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: കുടുംബ സന്ദര്‍ശക വിസകള്‍ പുനസ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് വലിയ നേട്ടം കൈവരിക്കാനാകും - ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ്

Wed Mar 6 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസകള്‍ നിര്‍ത്തലാക്കിയതിലൂടെ ആരോഗ്യ രംഗത്തുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുറ്റ അനേകം ജീവനക്കാരെ രാജ്യത്തിന് നഷ്ടമായെന്ന് കുവൈത്ത് ഉപ പ്രധാന മന്ത്രിയും ആക്റ്റിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് വ്യക്തമാക്കി. ഇക്കാര്യംതിരിച്ചറഞ്ഞതിനാലാണ് ആഭ്യന്തര മന്ത്രിയായി ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ കുടുംബ സന്ദര്‍ശകവിസകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുറപെടുവിച്ചതെന്നും […]

You May Like

Breaking News

error: Content is protected !!