ഒമാൻ: സ്വകാര്യമേഖലയിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു

ഒമാനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ദമാനി’എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഒമാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വലീദ് അല്‍ സദ്ജലി അറിയിച്ചു. ഒമാന്‍ ഹെല്‍ത്ത് എക്സിബിഷനും കോണ്‍ഫറന്‍സും സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗത്തിലുള്ള സ്വകാര്യ കമ്ബനികളെ ഉള്‍പ്പെടുത്തി ഘട്ടംഘട്ടമായി പദ്ധതി ആവിഷ്‌കരിക്കും. പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും.

Next Post

ഒമാൻ: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച നിലയില്‍

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച നിലയില്‍. ഇബ്രിയിലായിരുന്നു സംഭവം നടന്നത്. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‍തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്ബാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ – മുബീന. പിതാവ് – കമ്മുപ്പ […]

You May Like

Breaking News

error: Content is protected !!