യു.കെ: ലണ്ടനിലെ സാരി വാക്കത്തോണില്‍ തിളങ്ങി മലയാളി മങ്കമാര്‍

ലണ്ടന്‍: ഇന്ത്യന്‍ കൈത്തറി പാരമ്പര്യത്തിന്റെ വിലയേറിയ പൈതൃകം ആഘോഷിക്കുന്ന ലണ്ടനിലെ സാരി വാക്കത്തോണില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തില്‍ നിന്നുള്ള 40-ലധികം സ്ത്രീകള്‍ തങ്ങളുടെ പ്രാദേശിക കൈത്തറി സാരിയില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ‘ബ്രിട്ടീഷ് വിമന്‍ ഇന്‍ സാരീസ്’ സംഘടിപ്പിച്ച വാക്കത്തോണില്‍ ഏകദേശം 700 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. സാരിയുടുത്തൊരുങ്ങിയ സുന്ദരിമാര്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്ഹാള്‍ വഴി പാര്‍ലമെന്റ് സ്‌ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തി.

കേരള ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ (കല) യുകെയിലെ ഡോ. ഹേമ സന്തോഷ് ഏകോപിപ്പിച്ച കേരള ഗ്രൂപ്പ് വാക്കത്തോണില്‍ ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന കൈത്തറി ശൈലികളുടെ വര്‍ണ്ണാഭമായ പ്രദര്‍ശനത്തിന് വാക്കത്തോണ്‍ അവസരമായി. വനിതകള്‍ വാക്കത്തോണിലെ താരങ്ങളായപ്പോള്‍, കല രക്ഷാധികാരി ഡോ. സുകുമാരന്‍ നായരുടെയും കല പ്രസിഡന്റ് ഡോ. കെ. നാണുവിന്റെയും നേതൃത്വത്തിലുള്ള കലയിലെ പുരുഷ അംഗങ്ങള്‍ പരമ്പരാഗത കസവുമുണ്ടും വസ്ത്രങ്ങളും അണിഞ്ഞാണ് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കാന്‍ എത്തിയത്. ദേശീയ കൈത്തറി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാരി വാക്കത്തോണ്‍ അരങ്ങേറിയത്.

Next Post

Calicut News

Mon Aug 14 , 2023
Share on Facebook Tweet it Pin it Email

You May Like

Breaking News

error: Content is protected !!