ഒമാന്‍: ലയണ്‍സ് ക്ലബ് മസ്‌കത്ത് ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം

മസ്‌കത്ത്: ലയണ്‍സ് ക്ലബ് ഒമാന്‍ വാദി കബീറിലെ മുനിസിപ്പല്‍ ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം നടത്തി. ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യാമ്ബിലെ വിവിധ ദേശക്കാരായ അഞ്ഞൂറോളം തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്നു നല്‍കിയത്.

പ്രസിഡന്റ് ലയണ്‍ സിദ്ദീഖ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ആളുകളുമായി കൂടുതല്‍ ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആശ്വാസം നല്‍കുക എന്നതാണ് ലയണ്‍സ് ക്ലബ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുള്ള എല്ലാവരും ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും വികാരങ്ങള്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍ ഇഫ്താര്‍ സംഗമവേദിയെക്കാള്‍ മികച്ച മറ്റൊന്നില്ലെന്നും ഇഫ്താര്‍ സംഗമം കോഓഡിനേറ്റര്‍ ലയണ്‍ ഷഹീര്‍ അഞ്ചല്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി ലയണ്‍ രാജു എബ്രഹാം റമദാന്‍ സന്ദേശം നല്‍കി. ബോണി എബ്രഹാം, അനീഷ് കടവില്‍, ജിജോ കടന്തോട്ട് എന്നിവര്‍ സംസാരിച്ചു. ജോയന്‍റ് സെക്രട്ടറി അഡ്വ. ഗിരീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ദേവസ്സി ഔസേപ്പ് നന്ദിയും പറഞ്ഞു. ഷാജി മോന്‍, താജ് മാവേലിക്കര, ബിനോയ് രാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: വിദേശകാര്യ മന്ത്രിയുടെ സിറിയന്‍ സന്ദര്‍ശന റിപ്പോര്‍ട്ട് തെറ്റെന്ന്

Wed Apr 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് വ്യാഴാഴ്ച സിറിയയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നതായ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.

You May Like

Breaking News

error: Content is protected !!