കുവൈത്ത്: 70 ഗ്രാം ഹെറോയിനുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

കുവൈത് സിറ്റി: 70 ഗ്രാം ഹെറോയിനുമായി പാകിസ്താന്‍ സ്വദേശിയായ യാത്രക്കാരനെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.

എയര്‍ കാര്‍ഗോ കസ്റ്റംസ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, കുവൈതിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്‍ഡ്യക്കാരനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ പിടികൂടിയിരുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജെനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാകറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്.

Next Post

കുവൈത്ത്: പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

Thu Sep 15 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുകയെന്നും സേവനങ്ങളുടെ സ്വാഭാവം പരിഗണിച്ച്‌ ഈ നിരക്കുകള്‍ നിജപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന നിരക്കും സ്വദേശികളില്‍ […]

You May Like

Breaking News

error: Content is protected !!