ഒമാൻ: അനധികൃതമായി മദ്യം കടത്തൽ – അഞ്ച് വിദേശികള്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

മസ്‌കറ്റ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് വിദേശികള്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. രണ്ട് ബോട്ടുകളിലായി വന്‍ തോതില്‍ മദ്യം കടത്തിയതിനാണ്‌അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

പരിശോധനയില്‍ 4 ,200ലധികം ക്യാനുകളും മദ്യക്കുപ്പികളും അടങ്ങിയ 61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ്, ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മദ്യക്കടത്ത് സംഘത്തെ പിടികൂടിയത്.

Next Post

അതിര്‍ത്തി കടന്നാല്‍ ഇന്ധനവിലയില്‍ കുറവ് - തമിഴ് നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ തിക്കും തിരക്കും

Sun Oct 10 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വലഞ്ഞ വാഹന യാത്രക്കാര്‍ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിലാണ്. കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയുമാണ് കുറവ്. തമിഴ്‌നാട് സര്‍കാര്‍ നികുതി കുറച്ചതാണ് കാരണം. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി പമ്ബുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണ്. പാറശാലയില്‍ ഡീസല്‍ ലിറ്ററിന് 100.09 രൂപയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ […]

You May Like

Breaking News

error: Content is protected !!