ഒമാന്‍: ‘ഫോസ’ അലുംനി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

മസ്കത്ത്: കേരളത്തനിമയും കോളജ് കാലത്തെ ആഹ്ലാദകരമായ ഓര്‍മകളും പങ്കുവെച്ച്‌ കോഴിക്കോട് ഫാറൂഖ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമവും ഓണാഘോഷവും നടന്നു.

റൂവി സ്റ്റാര്‍ ഓഫ് കൊച്ചിൻ റസ്റ്റാറൻറില്‍ നടന്ന പരിപാടി ഫോസ ( ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ) പ്രസിഡന്‍റ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് ഷീബ വിമോജ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവിപദ്ധതികളും ജനറല്‍ സെക്രട്ടറി അനസ് വിശദീകരിച്ചു. ഫാറൂഖ് കോളജിലെയും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളിലെയും നിര്‍ധന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തത് പ്രധാന നേട്ടമായി അദ്ദേഹം പറഞ്ഞു.

കെ. മുനീര്‍ വടകര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഓണാഘോഷ പരിപാടികളുടെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന സാഹോദര്യവും അവരുടെ പൈതൃക സ്മരണകളും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രമുഖവും ശ്രദ്ധേയവുമായ സ്ഥാപനങ്ങളിലൊന്നായി ഫാറൂഖ് കോളേജ് പരിണമിച്ചതെങ്ങനെയെന്നും എണ്ണമറ്റ വ്യക്തികളുടെ ജീവിതം രൂപപ്പെടുത്തിയ കലാലയം പകര്‍ന്നുനല്‍കിയ മൂല്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക പരിപാടികള്‍ നടന്നു. മുബീന, ഷംന, നിഷോര, നിദ, ജസീം, നിയാസ്, മുഹമ്മദ്, ഷാജി, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: സി.എഫ്‌.സി സാല്‍മിയ ക്ലബ് ജഴ്‌സി ലോഞ്ചിങ്

Tue Oct 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ ഫാക്കിലെ രജിസ്ട്രേഡ് ക്ലബായ സി.എഫ്‌.സി സാല്‍മിയ 2023-2024 സീസണിലേക്കുള്ള ജഴ്സി ലോഞ്ചിങ് മങ്കഫിലെ ഹര്‍മണി സ്‌ക്വയര്‍ ഇവന്റ് സെന്ററില്‍ നടന്നു. കെഫാക്‌ പ്രസിഡന്റ് മൻസൂര്‍ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാലിഹ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. റാസിഖ്, അബ്ബാസ്, അബ്ദുറഹ്മാൻ റാഫിദ്, പ്രേമൻ നരിയമ്ബുള്ളി, ബഷീര്‍ തെങ്കര എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹനീഫ് […]

You May Like

Breaking News

error: Content is protected !!