കുവൈത്ത്: വനിതാവേദി കുവൈത്ത് ‘കനിവ് 2023’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈത്ത് അവതരിപ്പിച്ച ‘കനിവ് 2023’ സാംസ്കാരിക മേള നൃത്ത ഗാന പരിപാടികളോടെ അരങ്ങേറി.

അബ്ബാസിയ സെൻട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി. പരിപാടികള്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ ചെയര്‍പേഴ്സനുമായ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.

വനിതാവേദി പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സദസില്‍ വനിതാവേദി ജനറല്‍ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ലോക കേരള സഭാംഗം ആര്‍ നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ അല്‍മുല്ല എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി, സഹ പ്രായോജകരായ ഗോസ്കോര്‍ സിഇഒ അമല്‍ ദാസ്, ഗീത ഹരിദാസ്, കലകുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, നര്‍ത്തകി മൻസിയ വി പി, വയലിനിസ്റ്റ് ശ്യാം കല്യാണ്‍, ബാലവേദി ജനറല്‍ സെക്രട്ടറി അഞ്ജലീറ്റാ രമേശ് എന്നിവര്‍ സംസാരിച്ചു.

കനിവ് 2023ന്റെ ജനറല്‍ കണ്‍വീനര്‍ ബിന്ദു ദിലീപ് ചടങ്ങിന് നന്ദി ആശംസിച്ചു. ട്രഷറര്‍ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ, വനിതാവേദി അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍ സജി തോമസ്, മാതു, ഹിക്മത് എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക ശ്രീമതി പി സതീദേവി മുഖ്യ പ്രായോജകര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

വനിതാവേദി കനിവ് 2023ന്റെ ഭാഗമായി നടത്തിയ നാടൻപാട്ട് മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനവും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയിച്ച വനിതാവേദി കുവൈറ്റ് അംഗങ്ങളുടെ കുട്ടികള്‍ക്ക് മെമെന്റോ വിതരണവും വേദിയില്‍ നടന്നു. നാടൻപാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ എട്ടു യൂണിറ്റുകളുടെയും, കല കുവൈറ്റ് നാലു മേഖല കമ്മറ്റികളുടെയും അംഗങ്ങളുടെ കലാപരിപാടികള്‍, നര്‍ത്തകി മസിയ, വയലിനിസ്റ്റ് ശ്യാം കല്യാണ്‍ എന്നിവരുടെ നൃത്ത ഗാന സന്ധ്യ എന്നിവയും അവതരിപ്പിച്ചു.

Next Post

യു.കെ: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

Sun May 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെറ്റ് മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ […]

You May Like

Breaking News

error: Content is protected !!