യു.കെ: യുകെയിലെ മില്‍ട്ടന്‍കെയ്സില്‍ കോട്ടയം സ്വദേശിനി അന്തരിച്ചു – നഴ്‌സായിരുന്ന ഏലിയാമ്മയുടെ മൃതദേഹ സംസ്‌കാരം വെള്ളിയാഴ്ച

മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്സ് ഏലിയാമ്മ ഇട്ടി(69)യുടെ സംസ്‌കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തില്‍ നടക്കും.

കോന്നി കളുത്തുങ്കലായ പനമൂട്ടില്‍ കുടുംബാംഗമാണ് .ഭര്‍ത്തവ് വര്‍ഗീസ് ഇട്ടി (കുഞ്ഞുമോന്‍)

മകന്‍ കെവില്‍ മരുമകള്‍ ; ഫ്രാന്‍സി കൂനുപറമ്പില്‍ കുറിച്ചി.

നോര്‍ത്ത് ഹാംപ്ടണില്‍ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ ഒന്നാണ് വര്‍ഗീസ് ഇട്ടിയുടേത്. നോര്‍ത്ത് ഹാംപ്ടണ്‍ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം.

മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിന്റെ വേര്‍പാടില്‍ വലിയ വേദനയിലാണ് മലയാളി സമൂഹം.

Next Post

ഒമാന്‍: ഒമാനില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികള്‍ പിടിയില്‍

Thu Jul 6 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ ബര്‍ക്കയിലെ ഫാമില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികളെ പരിസ്ഥിതി അതോറിറ്റി റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ പിടികൂടി. പ്രതികള്‍ക്കായി പരിസ്ഥിതി അതോറിറ്റി അറസ്റ്റ്വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക ചന്തകളില്‍ വില്‍ക്കാനായി വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഇവര്‍ കരി ഉല്‍പാദിപ്പിച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കരിച്ചാക്കുകള്‍ കണ്ടുകെട്ടി.

You May Like

Breaking News

error: Content is protected !!