കുവൈത്ത്: സാമൂഹിക ക്ഷേമ പദ്ധതികളുമായി നാഫോ ഗ്ലോബല്‍ ‘സ്നേഹസ്പര്‍ശം’

കുവൈത്ത് സിറ്റി: നാഫോ ഗ്ലോബല്‍ 20ാം വാർഷികത്തോടനുബന്ധിച്ച്‌ 20 സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് 135ല്‍പരം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നത്.

പ്ലസ് വണ്‍ മുതല്‍ ബിരുദാനന്ത ബിരുദം വരെയുള്ള വിദ്യാർഥികള്‍ക്കുള്ള ധനസഹായം, പ്രൈമറി മിഡില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് പഠന കിറ്റ്, സ്മാർട്ട് ഫോണ്‍, സ്പെഷലൈസ്ഡ് വിദ്യാലയങ്ങള്‍ക്ക് ഇന്ററാക്ടിവ് സ്മാർട്ട് ബോർഡ്, ഉച്ചഭക്ഷണ പദ്ധതികള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കും. ബധിര വിദ്യാർഥികള്‍ക്ക് ശ്രവണ സഹായ ഉപകരണം, മുച്ചുണ്ട് ശസ്ത്രക്രിയക്കുള്ള ധന സഹായം, യന്ത്രവത്കൃത വീല്‍ചെയർ, ഹരിതകർമസേനക്ക് സാനിറ്ററി കിറ്റ്, അപകടങ്ങളില്‍പ്പെട്ട് കിടപ്പു രോഗികളായ യുവജനങ്ങള്‍ക്കുള്ള സഹായം, ഡയാലിസിസ് സഹായം, അർബുദ ചികിത്സ സഹായം എന്നിവ ആരോഗ്യ രംഗത്ത് നടപ്പില്‍ വരുത്തും.

വയോധികർക്ക് തിമിര ശസ്ത്രക്രിയ, സ്ത്രീകള്‍ക്ക് പ്രതിമാസ പെൻഷൻ, ശരണാലയങ്ങളിലെ അന്തേവാസികള്‍ക്ക് വസ്ത്രം, മരുന്ന്, പോഷകാഹാരം എന്നിവ വയോജന ക്ഷേമത്തിനായി നടപ്പാക്കും. അഗതി മന്ദിരങ്ങളിലെ യുവതികള്‍ക്ക് വിവാഹ ധനസഹായം, ദരിദ്ര കുടുംബങ്ങള്‍ക്കുള്ള പാർപ്പിട നിർമാണം, സർക്കാർ എയ്ഡഡ് സ്കൂളുകളില്‍ ജ്യോതി ശാസ്ത്ര പരീക്ഷണ ലബോറട്ടറികള്‍, പഠനത്തില്‍ സമർഥരായ അനാഥ കുട്ടികളെ ഏറ്റെടുത്ത്‌ സംരക്ഷിക്കുക എന്നീ പ്രത്യേക ക്ഷേമ സുരക്ഷ പദ്ധതികളും ഇരുപതിന പദ്ധതികളുടെ ഭാഗമാണ്. നാഫോ സ്നേഹസ്പർശം അധ്യക്ഷൻ വിജയകുമാർ മേനോൻ പദ്ധതി പ്രഖ്യാപിച്ചു. നാഫോ ഗ്ലോബല്‍ സെക്രട്ടറി എം.എസ്‌. നായർ, വിജയൻ നായർ എന്നിവർ പങ്കെടുത്തു. www.nafoglobal.com വഴി അപേക്ഷ സമർപ്പിക്കാം.

Next Post

യു.കെ: യുകെയിലെ കെന്റില്‍ കൗമാരക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, പന്ത്രണ്ടുവയസുകാരന്‍ അറസ്റ്റില്‍

Sun Mar 24 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും […]

You May Like

Breaking News

error: Content is protected !!