കുവൈത്ത്: കുവൈത്തില്‍ നിന്ന് അവധിയ്ക്ക് നാട്ടില്‍ പോയ മലയാളി നേഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്‌ സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്.

ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.
തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.കാറിന്റെ ഇടത്‌വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കല്ലും മരണപ്പെടുകയായിരുന്നു.

Next Post

യു.എസ്.എ: അമേരിക്കയില്‍ വീണ്ടും ബാങ്ക് തകര്‍ച്ച ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടി

Mon Mar 13 , 2023
Share on Facebook Tweet it Pin it Email ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി […]

You May Like

Breaking News

error: Content is protected !!